പ്ര​തി​ക​ൾ ഹാജരായില്ല: അ​ദാ​ല​ത്ത് മു​ട​ങ്ങി
Sunday, December 15, 2019 12:33 AM IST
പാ​റ​ശാ​ല: നി​ർ​മ​ൽ കൃ​ഷ്ണ നി​ക്ഷേ​പ ത​ട്ടി​പ്പു കേ​സി​ൽ​പ്ര​തി​ക​ൾ എ​ത്താ​ത്ത​തി​നാ​ൽ അ​ദാ​ല​ത്ത് മു​ട​ങ്ങി. കോ​ട​തി​യി​ലേ​ക്ക് ത​ള്ളി​ക്ക​യ​റാ​ൻ​ശ്ര​മി​ച്ച നി​ക്ഷേ​പ​ക​രെ കോ​ട​തി ശാ​സി​ച്ചു. മദ്രാസ്
ഹൈ​ക്കോ​ട​തി​യി​ലെ സാ​മ്പ​ത്തി​ക കേസുകൾ കൈ​കാ​ര്യം ചെ​യ്യു​ന്ന മ​ധു​ര ബ​ഞ്ചാ​ണ് ഇ​ന്ന​ലെ അ​ദാ​ല​ത്തു ന​ട​ത്താ​ൻ നി​ർ​മല​നോ​ടും കൂ​ട്ടു​പ്ര​തി​ക​ളോ​ടും ഹാ​ജ​രാ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത്.
രാ​വി​ലെ പ​ത്തി​ന് ത​ന്നെ കോ​ട​തി​കൂ​ടി ത​ട്ടി​പ്പു കേ​സ് എ​ടു​ത്തു.​കോ​ട​തി പ​രി​സ​ര​ത്തു ത​ടി​ച്ചു​കൂ​ടി​യ നൂ​റു​ക​ണ​ക്കി​ന് നി​ക്ഷേ​പ​ക​ർ കോ​ട​തി​ക്കു​ള്ളി​ൽ ക​യ​റാ​ൻ ശ്ര​മി​ച്ചു​വെ​ങ്കി​ലും പോ​ലീ​സ് ത​ട​ഞ്ഞു.​
തു​ട​ർ​ന്ന് പോ​ലീ​സു​മാ​യി നി​ക്ഷേ​പ​ക​ർ ന​ട​ത്തി​യ​ വാ​ക്കേ​റ്റം സം​ഘ​ർ​ഷ​ത്തി​ന്‍റെ വ​ക്കോ​ള​മെ​ത്തി. ഇ​തെ​ത്തു​ട​ർ​ന്ന് സം​ഭ​വ​ത്തി​ൽ കോ​ട​തി ഇ​ട​പെ​ടു​ക​യും നി​ക്ഷേ​പ​ക​രി​ൽ പ​ത്തു​പേ​രെ ക​യ​റ്റി​വി​ടാ​ൻ അ​നു​വാ​ദം ന​ൽ​കു​ക​യും ചെ​യ്തു.
ആ​ക്ഷ​ൻ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളാ​യ പ​ത്തു​പേ​ർ കോ​ട​തി​യി​ൽ ക​യ​റി.​തു​ട​ർ​ന്ന് നി​ക്ഷേ​പ​ക​രെ കോ​ട​തി ശാ​സി​ക്കു​ക​യും നി​ക്ഷേ​പ​രോ​ട്ഹാ​ജ​രാ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ല്ലാ​ത്ത സ്ഥി​തി​ക്ക് എ​ന്തി​നാ​ണ് ഇ​വി​ടെ ത​ടി​ച്ചു​കൂ​ടി​യ​തെ​ന്നു ചോ​ദി​ച്ച കോ​ട​തി ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്ക​രു​തെ​ന്ന് താ​ക്കീ​തും ന​ൽ​കി.
മാ​ത്ര​മ​ല്ല നി​ങ്ങ​ൾ​ക്കു വേ​ണ്ടി​യാ​ണു ഇ​ന്ന് അ​ദാ​ല​ത്തു ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​രു​ന്ന​തെ​ന്നും നി​ക്ഷേ​പ പ​ണം ആ​ർ​ക്കും ത​ന്നെ ന​ഷ്ട​പ്പെ​ടാ​തെ ല​ഭി​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും കോ​ട​തി പ​റ​ഞ്ഞു.
ആ​ൾ​ക്കാ​ർ ത​ടി​ച്ചു​കൂ​ടി​യ​ത് കാ​ര​ണം ജീ​വ​നി​ൽ ഭ​യ​ന്നാ​യി​രി​ക്കും പ്ര​തി​ക​ൾ കോ​ട​തി​യി​ൽ വ​രാ​ത്ത​തെ​ന്നും കു​റ്റ​പ്പെ​ടു​ത്തി. 2017 ആ​ഗ​സ്റ്റി​ലാ​ണ് പാ​റ​ശാ​ല​ക്കു സ​മീ​പം പാ​ലു​ക​ളി​ൽ​ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന നി​ർ​മ​ൽ​കൃ​ഷ്ണ ചി​ട്ടി​ക്ക​മ്പ​നി നി​ക്ഷേ​പ​ക​രെ ക​ബ​ളി​പ്പി​ച്ചു 538 കോ​ടി​യോ​ളം രൂ​പ​യു​മാ​യി പ്ര​തി​ക​ൾ മു​ങ്ങി​യ​ത്.​
തു​ട​ർ​ന്ന് നാ​ഗ​ർ​കോ​വി​ലി​ൽ​ വ​ച്ച് സാ​മ്പ​ത്തി​ക കു​റ്റാ​ന്വേ​ഷ​ണ സം​ഘം നി​ർ​മ​ല​നെ​യും കൂ​ട്ടാ​ളി​ക​ളെ​യും അ​റ​സ്റ്റ് ചെ​യ്യു​ക​യും കേ​സ് മ​ധു​ര ഹൈ​ക്കോ​ട​തി​യി​ലെ സാ​മ്പ​ത്തി​ക കേസുകൾ കൈകാര്യം ചെയ്യുന്ന ബ​ഞ്ചി​നു കൈ​മാ​റു​ക​യാ​യി​രു​ന്നു.
​ലോ​ക അ​ദാ​ല​ത്തു ദി​ന​മാ​യ ഇ​ന്ന​ലെ അ​ദാ​ല​ത്തു ന​ട​ത്തി തീ​ർ​പ്പാ​ക്കാ​ൻ​വേ​ണ്ടി കോ​ട​തി തീ​രു​മാ​നി​ച്ച​ത്.​അ​ദാ​ല​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ നി​ക്ഷേ​പ​ക​രെ കോ​ട​തി​ക്ഷ​ണി​ച്ചി​രു​ന്നി​ല്ല.​
അ​ദാ​ല​ത്തു ന​ട​ക്കു​ന്നു വെ​ന്ന​റി​ഞ്ഞു നി​ക്ഷ​പ​ക​ർ കോ​ട​തി​പ​രി​സ​ര​ത്തു ത​ടി​ച്ചു കൂ​ടു​ക​യാ​യി​രു​ന്നു.