മാ​ർ​പാ​പ്പ​യു​ടെ ജ​ന്മ​ദി​ന​വും ക്രി​സ്മ​സ് ആ​ഘോ​ഷവും നാളെ
Sunday, December 15, 2019 12:35 AM IST
തി​രു​വ​ന​ന്ത​പു​രം: ലൂ​ർ​ദ് ഫൊ​റോ​നാ ദേ​വാ​ല​യ​ത്തി​ലെ സീ​നി​യ​ർ സി​റ്റി​സ​ണ്‍ ഫോ​റം നാ​ളെ വൈ​കു​ന്നേ​രം നാ​ലി​ന് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ 83-ാം ജ​ന്മ​ദി​ന​വും പൗ​രോ​ഹി​ത്യ സു​വ​ർ​ണ​ജൂ​ബി​ലി​യും സീ​നി​യ​ർ സി​റ്റി​സ​ണ്‍ ഡേ​യും ക്രി​സ്മ​സും ആ​ഘോ​ഷി​ക്കു​ന്നു.
റ​വ.​ഡോ. ദേ​വ് അ​ക്ക​ര മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും റ​വ. ജോ​സ​ഫ് പ​ക​ലോ​മ​റ്റം ആ​മു​ഖ പ്ര​ഭാ​ഷ​ണ​വും നടത്തും. വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും സ്നേ​ഹ വി​രു​ന്നും ഉ​ണ്ടാ​യി​രി​ക്കും. ഫോ​ണ്‍: 9995200361

അ​നു​സ്മ​ര​ണം ന​ട​ത്തി

ആ​റ്റി​ങ്ങ​ൽ: പ്ര​മു​ഖ പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​നും സി​പി​എം നേ​താ​വു​മാ​യി​രു​ന്ന പ്രേം ​സ​ലീ​ൽ അ​നു​സ്മ​ര​ണം ന​ട​ത്തി.​ചാ​ത്ത​മ്പ​റ​യി​ൽ ന​ട​ത്തി​യ അ​നു​സ്മ​ര​ണം ബി. ​സ​ത്യ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പി. ​ജെ. ന​ഹാ​സ്, കെ​ടി​സി​ടി ചെ​യ​ർ​മാ​ൻ സു​രേ​ഷ്കു​മാ​ർ, ക​ര​വാ​രം പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മ​ധു​സൂ​ദ​ന​ക്കു​റു​പ്പ്, എ​സ്.​എം. റ​ഫീ​ക്ക് മു​ഹ​സി​ൻ, ഭാ​മീ​ദ​ത്ത് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.