മ​ത്സ്യ​ക്കൃഷി ആ​രം​ഭി​ച്ചു
Sunday, December 15, 2019 12:36 AM IST
ആ​റ്റി​ങ്ങ​ൽ: അ​വ​ന​വ​ഞ്ചേ​രി ഗ​വ.​ഹൈ​സ്കൂ​ളി​ൽ ന​ട​ത്തി​വ​രു​ന്ന പ​രി​സ്ഥി​തി സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മ​ത്സ്യ​കൃ​ഷി ആ​രം​ഭി​ച്ചു. സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് മ​ത്സ്യ​കൃ​ഷി.
ഇ​ണ്ടി​ള​യ​പ്പ​ൻ ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തു​ള്ള പ​ണ്ടാ​ര​ക്കു​ള​ത്തി​ലാ​ണ് ആ​റ്റി​ങ്ങ​ൽ ന​ഗ​ര​സ​ഭ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ക​ട്‌​ല, രോ​ഹു, ഗ്രാ​സ് കാ​ർ​പ്പ് എ​ന്നീ ഇ​ന​ങ്ങ​ളി​ൽ​പ്പെ​ട്ട മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളെ നി​ക്ഷേ​പി​ച്ച​ത്.
ആ​റ്റി​ങ്ങ​ൽ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എം.​പ്ര​ദീ​പ് പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ ഗാ​യ​ത്രീ​ദേ​വി, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ശ്രീ​കു​മാ​ർ, ഹെ​ഡ്മി​സ്ട്ര​സ് ടി.​ടി. അ​നി​ലാ​റാ​ണി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.