ബ്രി​ട്ടീ​ഷ് പൗ​ര​ൻ കോ​വ​ള​ത്ത് മ​രി​ച്ചു
Sunday, December 15, 2019 1:23 AM IST
കോ​വ​ളം: കോ​വ​ള​ത്തെ സ്വ​കാ​ര്യ​ഹോ​ട്ട​ലി​ൽ താ​മ​സി​ച്ചി​രു​ന്ന വി​ദേ​ശി മ​രി​ച്ചു . യു​കെ​യി​ൽ​നി​ന്നെ​ത്തി​യ നൈ​ജ​ൽ തോ​ബി​യാ​സ് ഹാ​മി​ൽ​ട്ട​ൺ വാ​ണ​ക് (59) ആ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച്ച വൈ​കു​ന്നേ​രം നാ​ലോ​ടെ ഹോ​ട്ട​ലി​ലെ ബാ​ത്ത് റൂ​മി​ൽ അ​ബോ​ധാ​വ​സ്ഥ​യി​ൽ ക​ണ്ട ഇ​യാ​ളെ ന​ഗ​ര​ത്തി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു.

ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ട​ര​യോ​ടെ പു​റ​ത്തു​പോ​യ ഇ​യാ​ൾ വൈ​കു​ന്നേ​രം നാ​ലോ​ടെ തി​രി​കെ​യെ​ത്തി​യെ​ന്ന് ഹോ​ട്ട​ലി​ലെ ജീ​വ​ന​ക്കാ​ർ പ​റ​ഞ്ഞു. ഇ​യാ​ൾ​ക്കൊ​പ്പം എ​ത്തി​യ ഭാ​ര്യ മ​സാ​ജി​നാ​യി പു​റ​ത്ത് പോ​യി​രു​ന്നു.​അ​വ​ർ തി​രി​കെ വ​ന്ന​പ്പോ​ഴാ​ണ് ഇ​യാ​ളെ ബാ​ത്ത് റൂ​മി​ൽ വീ​ണ് കി​ട​ക്കു​ന്ന നി​ല​യി​ൽ ക​ണ്ട​ത്. ഉ​ട​ൻ ത​ന്നെ ആം​ബു​ൻ​സി​ൽ ചാ​ക്ക​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.​കോ​വ​ളം പോ​ലീ​സ് കേ​സെ​ടു​ത്തു. ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി തു​ട​ർ ന​ട​പ​ടി​ക​ൾ ഇ​ന്ന് സ്വീ​ക​രി​ക്കു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു .