നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​സ​ഭാ പ​രി​ധി​യി​ൽ തെ​രു​വ് വി​ള​ക്കു​ക​ള്‍ നോ​ക്കു​കു​ത്തി​യാ​കു​ന്നു
Thursday, January 16, 2020 12:00 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര : നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ തെ​രു​വു വി​ള​ക്കു​ക​ള്‍ സം​ബ​ന്ധി​ച്ച പ​രാ​തി​ക​ള്‍ വ്യാ​പ​ക​മാ​കു​ന്നു. ന​ഗ​ര​സ​ഭ​യി​ലെ 44 വാ​ര്‍​ഡു​ക​ളി​ലെ​യും സ്ഥി​തി ഒ​രു​പോ​ലെ​യാ​ണെ​ന്നാ​ണ് പൊ​തു​വേ​യു​ള്ള ആ​ക്ഷേ​പം. തെ​രു​വു വി​ള​ക്കു​ക​ള്‍ യ​ഥാ​സ​മ​യം അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​ത്ത​തി​നാ​ൽ ദേ​ശീ​യ​പാ​ത​യി​ൽ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ തെ​രു​വു വി​ള​ക്കു​ക​ള്‍ ക​ത്തു​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.
ക​ഴി​ഞ്ഞ ഭ​ര​ണ​സ​മി​തി​യു​ടെ കാ​ല​ത്ത് സ്ഥാ​പി​ച്ച സൗ​ര​വി​ള​ക്കു​ക​ള്‍ ന​ല്ലൊ​രു ശ​ത​മാ​ന​വും പ്ര​വ​ര്‍​ത്ത​ന​ര​ഹി​ത​മാ​യി​കി​ട​ക്കു​ക​യാ​ണ്. അ​വ​ശേ​ഷി​ക്കു​ന്ന​വ​യും എ​പ്പോ​ള്‍ വേ​ണ​മെ​ങ്കി​ലും നി​ലം​പൊ​ത്താ​മെ​ന്ന അ​വ​സ്ഥ​യി​ലാ​ണ്. പ​ക​ല്‍ പ്ര​കാ​ശം ചൊ​രി​യു​ന്ന തെ​രു​വു വി​ള​ക്കു​ക​ളും നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​സ​ഭ​യി​ല്‍ പ​ല ദി​വ​സ​ങ്ങ​ളി​ലും കാ​ണാ​മെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. ഹൈ​മാ​സ്റ്റ് ലൈ​റ്റു​ക​ളും ഇ​ക്കൂ​ട്ട​ത്തി​ല്‍ പെ​ടും. തെ​രു​വു​വി​ള​ക്കു​ക​ള്‍ സം​ബ​ന്ധി​ച്ച് ചി​ല കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ നെ​യ്യാ​റ്റി​ന്‍​ക​ര​യി​ല്‍ സ​മ​രം വ​രെ ന​ട​ത്തി​യി​ട്ടു​ണ്ട്.