"അ​ശ്വ​തി ടീ​ച്ച​റി​ന്‍റെ പേ​പ്പ​ര്‍​പേ​ന സൂ​പ്പ​ർ​ഹി​റ്റ്'
Thursday, January 16, 2020 12:00 AM IST
നെ​ടു​മ​ങ്ങാ​ട് : പേ​പ്പ​ര്‍​പേ​ന​യു​ടെ പ്ര​ചാ​ര​ണ​വു​മാ​യി നെ​ടു​മ​ങ്ങാ​ട് ദ​ര്‍​ശ​ന ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ അ​ധ്യാ​പി​ക അ​ശ്വ​തി രം​ഗ​ത്ത്.
പ്ലാ​സ്റ്റി​ക്ക് ഒ​ഴി​വാ​ക്ക​ല്‍ മാ​ത്ര​മ​ല്ല കു​ട്ടി​ക​ളെ സ്വ​യം തൊ​ഴി​ല്‍ രം​ഗ​ത്ത് പ്രാ​പ്ത​രാ​ക്കു​ക​യെ​ന്ന ല​ക്ഷ്യം കൂ​ടി​യാ​ണ് പേ​പ്പ​ര്‍​പേ​ന​യു​ടെ നി​ർ​മാ​ണ​ത്തി​നു പി​ന്നി​ലെ​ന്ന് അ​ധ്യാ​പി​ക പ​റ​യു​ന്നു. പേ​പ്പ​ര്‍, ചാ​ക്ക് നൂ​ല് തു​ട​ങ്ങി​യ​വ​യാ​ണ് പേ​ന നി​ര്‍​മാ​ത്തി​ന് അ​സം​സ്കൃ​ത വ​സ്തു​ക്ക​ള്‍. ഒ​രാ​ഴ്ച്ച കൊ​ണ്ട് നി​ര്‍​മി​ച്ച 250 പേ​പ്പ​ര്‍ പേ​ന ക​ഴി​ഞ്ഞ ദി​വ​സം നെ​ടു​മ​ങ്ങാ​ട് ദ​ര്‍​ശ​ന ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്ക്കൂ​ളി​ലെ കു​ട്ടി​ക​ള്‍​ക്ക് സൗ​ജ​ന്യ​മാ​യി​ന​ല്‍​കി. മ​റ്റ് വി​ദ്യാ​ല​യ​ങ്ങ​ളി​ലെ കു​ട്ടി​ക​ള്‍​ക്കും പ​രി​ശീ​ല​നം ന​ല്‍​കി പ്ലാ​സ്റ്റി​ക്ക് പേ​ന​ക​ള്‍ പൂ​ര്‍​ണ​മാ​യി ഒ​ഴി​വാ​ക്ക​ണ​മെ​ന്ന​താ​ണ് ഈ ​പ​രി​സ്ഥി​തി പ്ര​വ​ര്‍​ത്ത​ക​യു​ടെ ല​ക്ഷ്യം.