ഞാ​ണ്ടൂ​ർ​ക്കോ​ണ​ത്ത് മൂ​ന്ന് വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു
Thursday, January 16, 2020 12:00 AM IST
പോ​ത്ത​ൻ​കോ​ട്: ഞാ​ണ്ടൂ​ർ​ക്കോ​ണ​ം പു​തു​കു​ന്ന് പ​ള്ളി​ക്ക് സ​മീ​പം മൂ​ന്ന് വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു. ഞാ​ണ്ടൂ​ർ​ക്കോ​ണ​ത്ത് നി​ന്ന് പൗ​ഡി​ക്കോ​ണം ഭാ​ഗ​ത്തേ​യ്ക്കു​ള്ള ബൈ​ക്ക് മ​റ്റ് വാ​ഹ​ന​ങ്ങ​ളെ മ​റി​ക​ട​ന്ന് പോ​കു​ന്ന​തി​ടെ പു​തു​ക്കു​ന്ന് ക്രി​സ്ത്യ​ൻ പ​ള്ളി​യ്ക്ക് സ​മീ​പം എ​തി​ർ ദി​ശ​യി​ൽ വ​ന്ന ടി​പ്പ​ർ ലോ​റി​യി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.
ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ സ​മീ​പ​ത്തെ കു​ഴി​യി​ലേ​യ്ക്ക് തെ​റി​ച്ച് വീ​ണു. അ​പ​ക​ട​ത്തി​ൽ ടി​പ്പ​റി​ന്‍റെ ആ​ക്സി​ൽ ഒ​ടി​ഞ്ഞ് നി​യ​ന്ത്ര​ണം​തെ​റ്റി എ​തി​ർ ദി​ശ​യി​ൽ യാ​ത്ര​ക്കാ​രു​മാ​യി വ​ന്ന ജീ​പ്പി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ ബൈ​ക്ക് ര​ണ്ടാ​യി പൊ​ട്ടി​മാ​റി. മ​റ്റ് ര​ണ്ട് വാ​ഹ​ങ്ങ​ളു​ടെ​യും മു​ൻ​ഭാ​ഗം ത​ക​ർ​ന്ന നി​ല​യി​ലാ​ണ്.

ധാ​ന്യ കി​റ്റു​ക​ൾ
വി​ത​ര​ണം ചെ​യ്തു

കോ​വ​ളം :​സാ​ന്ത്വ​ന പ​രി​ച​ര​ണ ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​ഴി​ഞ്ഞം അ​ലി​യാ​ർ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കി​ട​പ്പു രോ​ഗി​ക​ൾ​ക്ക് ധാ​ന്യ കി​റ്റു​ക​ളും നി​ത്യോ​പ​യോ​ഗ​വ​സ്തു​ക്ക​ളും വി​ത​ര​ണം ചെ​യ്തു. സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് പി.​എ​സ്.​ഹ​രി​കു​മാ​ർ, സെ​ക്ര​ട്ട​റി എ​സ്.​അ​ജീ​ത്ത്, പാ​ലി​യേ​റ്റീ​വ് കെ​യ​ർ പ്ര​വ​ർ​ത്ത​ക​രാ​യ ബി​ജു,ബീ​ന,ബി​ന്ദു,ര​മ​ണി​എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘം കി​ട​പ്പു രോ​ഗി​ക​ളു​ടെ വീ​ട്ടി​ലെ​ത്തി​യാ​ണ് കി​റ്റ് വി​ത​ര​ണം ചെ​യ്ത​ത്.