ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ൾ സ​മാ​പി​ച്ചു
Friday, January 17, 2020 12:34 AM IST
വി​ഴി​ഞ്ഞം: വെ​ങ്ങാ​നൂ​ർ വി​പി​എ​സ് ബോ​യി​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​ന സ​മ്മേ​ള​നം എം.​വി​ൻ​സെ​ന്‍റ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. 2019 ഒാ​ഗ​സ്റ്റി​ൽ ആ​രം​ഭി​ച്ച ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സെ​മി​നാ​റു​ക​ളും, ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ൾ,കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ,ഗു​രു​വ​ന്ദ​നം, ഭ​ക്ഷ്യ​മേ​ള, പൂ​ർ​വ വി​ദ്യാ​ർ​ഥി അ​ധ്യാ​പ​ക​സം​ഗ​മം, ക​ലാ​സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ തു​ട​ങ്ങി​യ​വ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മിസ് കാ​തോ​ലി​ക്കാ ബാ​വ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.
പാ​റ​ശാ​ല രൂ​പ​താ അ​ധ്യ​ക്ഷ​ൻ ​തോ​മ​സ് മാ​ർ യൗ​സേ​ബി​യോ​സ്, മു​ൻ ചീ​ഫ് സെ​ക്ര​ട്ട​റി സി.​പി.​നാ​യ​ർ, റി​ട്ട.​ജ​സ്റ്റീ​സ് എം.​ആ​ർ.​ഹ​രി​ഹ​ര​ൻ നാ​യ​ർ, രാ​മ​കൃ​ഷ്ണ​ൻ നാ​യ​ർ, ഡോ.​ജി.​ആ​ർ. കി​ര​ൺ,പി.​വി​ൻ​സെ​ന്‍റ്, ക​ലാ​ദേ​വി, വെ​ങ്ങാ​നൂ​ർ സ​തീ​ഷ്, ജ​യ​കു​മാ​ർ, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ശ​താ​ബ്ദി സ്മാ​ര​ക മ​ന്ദി​ര​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം ക​ത്തോ​ലി​ക്കാ ബാ​വ നി​ർ​വ​ഹി​ച്ചു.