കു​ള​ത്തു​മ്മൽ തോ​ടി​ന്‍റെ ന​വീ​ക​ര​ണം തു​ട​ങ്ങി
Friday, January 17, 2020 12:34 AM IST
തി​രു​വ​ന​ന്ത​പു​രം: കാ​ട്ടാ​ക്ക​ട മ​ണ്ഡ​ല​ത്തി​ൽ ന​ട​പ്പാ​ക്കി വ​രു​ന്ന ജ​ല​സ​മൃ​ദ്ധി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കു​ള​ത്തു​മ്മ​ൽ തോ​ട് ന​വീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഉ​ദ്ഘാ​ട​നം ഐ.​ബി.​സ​തീ​ഷ് എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.
മ​ണ്ണ്ജ​ല സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശാ​സ്ത്രീ​യ​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന​തി​ലൂ​ടെ ഭൂ​ഗ​ർ​ഭ ജ​ല​വി​താ​നം ഉ​യ​ർ​ത്തു​ക, ഉ​പ​രി​ത​ല മ​ണ്ണൊ​ലി​പ്പ് ത​ട​യു​ക, തോ​ടും അ​നു​ബ​ന്ധ ജ​ല​സ്രോ​ത​സു​ക​ളും സം​ര​ക്ഷി​ക്കു​ക, ജൈ​വ വൈ​വി​ധ്യം നി​ല​നി​ർ​ത്തു​ക എ​ന്നി​വ​യാ​ണ് ജ​ല​സ​മൃ​ദ്ധി പ​ദ്ധ​തി​യു​ടെ പ്ര​ധാ​ന ല​ക്ഷ്യം.
വ​രും​ത​ല​മു​റ​യ്ക്ക് ജ​ല ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന് ജ​ല​സ​മൃ​ദ്ധി​യി​ലൂ​ടെ സാ​ധി​ക്കു​മെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു.​ഒ​രു കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് കു​ള​ത്തു​മ്മ​ൽ തോ​ട് ന​വീ​ക​രി​ക്കു​ന്ന​ത്. അ​മ്പ​ല​ത്തി​ൻ​കാ​ല സ​ര​സ്വ​തി ഗ്ര​ന്ഥ​ശാ​ല​യി​ൽ ന​ട​ന്ന ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ൽ കാ​ട്ടാ​ക്ക​ട പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.​അ​ജി​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ണ്ണ് പ​ര്യ​വേ​ഷ​ണ മ​ണ്ണ് സം​ര​ക്ഷ​ണ വ​കു​പ്പ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ സി.​എ. അ​നി​ത , കാ​ട്ടാ​ക്ക​ട പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ശ​ര​ത്ച​ന്ദ്ര​ൻ നാ​യ​ർ, അ​മ്പ​ല​ത്തി​ൻ​കാ​ല വാ​ർ​ഡ് അം​ഗം എം.​പി.​സു​നി​ൽ​കു​മാ​ർ, ഉ​ദ്യാ​ഗ​സ്ഥ​ർ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.