ഡോ. ​ജി. രാ​മ​ച​ന്ദ്ര​ന്‍റെ സ്മൃ​തി​ദി​നം ഇ​ന്ന്
Friday, January 17, 2020 12:37 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര: വി​ദ്യാ​ഭ്യാ​സ വി​ച​ക്ഷ​ണ​നും സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി​യും ഗാ​ന്ധി​യ​നു​മാ​യ ദേ​ശി​കോ​ത്ത​മ ഡോ. ​ജി. രാ​മ​ച​ന്ദ്ര​ന്‍റെ സ്മൃ​തി​ദി​ന​മാ​യ ഇ​ന്ന് പ്രാ​ര്‍​ഥ​നാ​ദി​ന​മാ​യി ആ​ച​രി​ക്കും.
നെ​യ്യാ​റ്റി​ന്‍​ക​ര ഊ​രൂ​ട്ടു​കാ​ല ഡോ. ​ജി.​ആ​ര്‍. പ​ബ്ലി​ക് സ്കൂ​ള്‍ കോ​ന്പൗ​ണ്ടി​ലെ ജി. ​രാ​മ​ച​ന്ദ്ര​ന്‍ സ്മൃ​തി​മ​ന്ദി​ര​ത്തി​ല്‍ രാ​വി​ലെ അ​ഞ്ചു മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ മാ​നേ​ജിം​ഗ് ട്ര​സ്റ്റി സി​സ്റ്റ​ര്‍ മൈ​ഥി​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ച​ര്‍​ക്ക​യി​ല്‍ നൂ​ല്‍ നൂ​ല്‍​ക്കും. സ​ര്‍​വ​മ​ത പ്രാ​ര്‍​ഥ​ന​യും പു​ഷ്പാ​ജ്ഞ​ലി​യും ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് ട്ര​സ്റ്റ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.