വ​യോ​ധി​ക​യ്ക്ക് കൈ​ത്താ​ങ്ങാ​യി മെ​ഡി​ക്ക​ല്‍​കോ​ള​ജ് ജ​ന​മൈ​ത്രി പോ​ലീ​സ്
Saturday, January 18, 2020 12:15 AM IST
മെ​ഡി​ക്ക​ല്‍​കോ​ള​ജ്: ആ​ശ്ര​യ​മ​റ്റ വ​യോ​ധി​ക​യ്ക്ക് പോ​ലീ​സ് ഇ​ട​പെ​ട്ട് വീ​ട് പു​ന​ര്‍​നി​ര്‍​മി​ച്ച് ന​ല്‍​കി. മെ​ഡി​ക്ക​ല്‍​കോ​ള​ജ് ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് വീ​ട് നി​ര്‍​മി​ച്ചു ന​ല്‍​കി​യ​ത്. വി​വി​ധ റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​നു​ക​ളു​ടെ​യും വ്യ​ക്തി​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് തേ​ക്കു​മ്മൂ​ട് ബ​ണ്ട് കോ​ള​നി​യി​ല്‍ ഒ​റ്റ​യ്ക്കു താ​മ​സി​ക്കു​ന്ന ത​ങ്ക​മ്മ ടീ​ച്ച​റു​ടെ
വീ​ടി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി പൂ​ര്‍​ത്തീ​ക​രി​ച്ച​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.​മെ​ഡി​ക്ക​ല്‍​കോ​ള​ജ് എ​സ്ഐ ആ​ര്‍.​എ​സ്. ശ്രീ​കാ​ന്ത്, എ​സ്‌​സി​ആ​ര്‍​ഒ സി. ​ബാ​ബു, ബീ​റ്റ് ഓ​ഫീ​സ​ര്‍​മാ​ര്‍, ജ​ന​മൈ​ത്രി സ​മി​തി അം​ഗ​ങ്ങ​ള്‍, റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ള്‍ എ​ന്നി​വ​രു​ടെ സാ​ന്നി​ദ്ധ്യ​ത്തി​ലാ​യി​രു​ന്നു താ​ക്കോ​ല്‍ കൈ​മാ​റ്റം.