"ജീ​വ​നി - ന​മ്മു​ടെ കൃ​ഷി ന​മ്മു​ടെ ആ​രോ​ഗ്യം" പ​ദ്ധ​തി​ക്ക് മാ​ണി​ക്ക​ലി​ൽ തു​ട​ക്ക​മാ​യി
Monday, January 20, 2020 12:39 AM IST
വെ​മ്പാ​യം: പ​ച്ച​ക്ക​റി കൃ​ഷി​യി​ൽ സ്വ​യം പ​ര്യാ​പ്ത​ത കൈ​വ​രി​ക്കു​വാ​നും, വി​ഷ​മു​ക്ത​മാ​യ പ​ച്ച​ക്ക​റി സ്വ​ന്തം കൃ​ഷി​യി​ട​ത്തി​ൽ ഉ​ൽ​പാ​ദി​പ്പി​ച്ച് ആ​രോ​ഗ്യം സം​ര​ക്ഷി​ക്കു​വാ​നു​മു​ള്ള ല​ക്ഷ്യ​ത്തോ​ടെ കൃ​ഷി​വ​കു​പ്പ് ആ​വി​ഷ്ക​രി​ച്ച "ജീ​വ​നി " പ​ദ്ധ​തി​യ്ക്ക് മാ​ണി​ക്ക​ൽ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ൽ തു​ട​ക്ക​മാ​യി. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ന്ന ല​ളി​ത​മാ​യ ച​ട​ങ്ങി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം വൈ.​വി.​ശോ​ഭ കു​മാ​ർ മാ​ണി​ക്ക​ൽ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ജാ​ത​യ്ക്ക് തൈ​ക​ൾ ന​ൽ​കി പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ട​ങ്ങി​ൽ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പ്രേം​കു​മാ​ർ, മാ​ണി​ക്ക​ൽ കൃ​ഷി ഓ​ഫീ​സ​ർ പ​മീ​ല വി​മ​ൽ​രാ​ജ്‌, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ, കാ​ർ​ഷി​ക വി​ക​സ​ന സ​മി​തി അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
കൃ​ഷി വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ സ​ഹ​ക​ര​ണ വ​കു​പ്പു​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ൾ, സെ​മി​നാ​റു​ക​ൾ, കൃ​ഷി​പാ​ഠ​ശാ​ല​ക​ൾ എ​ന്നി​വ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കും. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ത്തെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ, സ​ർ​ക്കാ​ർ - അ​ർ​ധ​സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ, അ​ങ്ക​ണ​വാ​ടി​ക​ൾ, വി​വി​ധ ആ​രാ​ധാ​നാ​ല​യ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ത​രി​ശു​ഭൂ​മി​ക​ളി​ലും വി​ഷ​മ​യ​മ​ല്ലാ​ത്ത കൃ​ഷി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ആ​രം​ഭി​ക്കും.
പ​ദ്ധ​തി​യി​ൽ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ എ​ല്ലാ​വരും പ​ങ്കാ​ളി​ക​ളാ​ക​ണ​മെ​ന്നും അ​തി​ലൂ​ടെ വി​ഷ​മു​ക്ത പ​ച്ച​ക്ക​റി ഉ​ൽ​പാ​ദി​പ്പി​ക്ക​ണ​മെ​ന്നും കൃ​ഷി ഓ​ഫീ​സ​ർ പ​മീ​ല വി​മ​ൽ​രാ​ജ് പ​റ​ഞ്ഞു.