വീ​ടു​ക​യ​റി അ​ക്ര​മം: ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ
Wednesday, January 22, 2020 12:07 AM IST
നെ​ടു​മ​ങ്ങാ​ട്: വീ​ടു​ക​യ​റി ആ​ക്ര​മ​ണം ന​ട​ത്തി​യ കേ​സി​ലെ ര​ണ്ടു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
ആ​നാ​ട് പ​ണ്ടാ​ര​കോ​ണം ചി​റ​ത​ല​ക്ക​ൽ വീ​ട്ടി​ൽ സ​തീ​ഷ് കു​മാ​റി​നെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി ആ​ക്ര​മി​ച്ച കേ​സി​ൽ പു​ളി​മാ​ത്ത് വി​ല്ലേ​ജി​ൽ താ​ളി​ക്കു​ഴി ക​ട​ൽ​കാ​ണി​പാ​റ ബ്ലോ​ക്ക് ന​മ്പ​ർ 35 അ​സ്ന മ​ൻ​സി​ലി​ൽ ഷൈ​ജു(33) , പാ​ലോ​ട് ക​ള്ളി​പ്പാ​റ ക​റി​വി​ലാ​ഞ്ച​ൽ ത​ട​ത്ത​രി​ക​ത്തു വീ​ട്ടി​ൽ സേ​തു(30) എ​ന്നി​വ​രെ നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു .
ക​ഴി​ഞ്ഞ ഒ​ന്നി​നു രാ​ത്രി 12നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത് . ഈ ​കേ​സി​ൽ ആ​നാ​ട് പ​ണ്ടാ​ര​കോ​ണം സ്വ​ദേ​ശി വി​നോ​ദി​നെ നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്ത് റി​മാ​ൻ​ഡ് ചെ​യ്തി​രു​ന്നു.
സം​ഭ​വ​ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി​ക​ളെ നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ വി. ​രാ​ജേ​ഷ് കു​മാ​ർ , എ​സ്ഐ​മാ​രാ​യ സു​നി​ൽ ഗോ​പി, ശ്രീ​കു​മാ​ർ , എ​എ​സ്ഐ ഷി​ഹാ​ബു​ദീ​ൻ, പോ​ലീ​സ്കാ​രാ​യ അ​ജി​ത്കു​മാ​ർ,ജ​യ​കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് അ​റ​സ്റ്റ് ചെ​യ്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.