ആ​റ്റു​കാ​ൽ പൊ​ങ്കാ​ല: അ​വ​ലോ​ക​ന യോ​ഗം ചേ​ർ​ന്നു
Wednesday, January 22, 2020 12:09 AM IST
തി​രു​വ​ന​ന്ത​പു​രം: ആ​റ്റു​കാ​ൽ പൊ​ങ്കാ​ല​യു​ടെ ന​ട​ത്തി​പ്പി​നെ സം​ബ​ന്ധി​ച്ച് മേ​യ​ർ കെ. ​ശ്രീ​കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ അ​വ​ലോ​ക​ന യോ​ഗം ചേ​ർ​ന്നു. ആ​റ്റു​കാ​ൽ ക്ഷേ​ത്ര ഒാ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തി​യ യോ​ഗ​ത്തി​ൽ ന​ഗ​ര​സ​ഭാ പ​രി​ധി​യി​ൽ വ​രു​ന്ന 33 വാ​ർ​ഡു​ക​ളി​ൽ അ​ടി​യ​ന്ത​ര​മാ​യി പൂ​ർ​ത്തി​കരി​ക്കേ​ണ്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കി ടെ​ൻ​ഡ​ർ ചെ​യ്ത് തു​ട​ർ​ന​ട​പ​ടി​ക​ൾ ഫെ​ബ്രു​വ​രി 25 നു ​മു​ൻ​പ് പൂ​ർ​ത്തീ​ക​രി​ക്കാ​ൻ സൂ​പ്ര​ണ്ട് ഇ​ൻ എ​ൻ​ജി​നി​യ​ർ​ക്ക് നി​ർ​ദേ​ശം നൽകി.
ന​ഗ​ര​സ​ഭ​യു​ടെ അ​ധീ​ന​ത​യി​ൽ ഉ​ള്ള ഉ​ത്സ​വ​മേ​ഖ​ലാ പ്ര​ദേ​ശ​ങ്ങ​ളി​ൽ വ​രു​ന്ന പൊ​തു​മ​രാ​മ​ത്ത് റോ​ഡു​ക​ളി​ലെ മ​രാ​മ​ത്തു പ്ര​വ​ർ​ത്തി​ക​ൾ ഫെ​ബ്രു​വ​രി 20 നു ​മു​ൻ​പ് പൂ​ർ​ത്തീ​ക​രി​ക്കും. പൊ​തു​മ​രാ​മ​ത്തി​ന് കീ​ഴി​ൽ വ​രു​ന്ന ക്ഷേ​ത്ര പ​രി​സ​ര​ത്തു​ള്ള റോ​ഡു​ക​ളു​ടെ അ​റ്റ​കു​റ്റ പ​ണി​ക​ൾ ത്വ​രി​ത​ഗ​തി​യി​ൽ ന​ട​പ്പാ​ക്കാ​ണ​മെ​ന്നും പി​ഡ​ബ്ല്യൂ​ഡി റോ​ഡ് ഡി​വി​ഷ​ന് നി​ർ​ദേ​ശം ന​ൽ​കി​.
കൂ​ടാ​തെ ഉ​ത്സ​വ​മേ​ഖ​ലാ പ്ര​ദേ​ശ​ങ്ങ​ളി​ലെ ഡ്രെ​യി​നേ​ജ് സം​വി​ധാ​നം ക്ര​മ​പ്പെ​ടു​ത്തു​ന്ന​തി​നും സ്വി​വ​റേ​ജ് ഡി​വി​ഷ​നും നി​ർ​ദ്ദേ​ശം ന​ൽ​കി. മൈ​ന​ർ ഇ​റി​ഗേ​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ 25 ടെ​ൻ​ഡ​റു​ക​ളു​ടെ എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കി. ഇ​തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വേ​ഗ​ത്തി​ലാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് അ​റി​യി​ച്ചു.
ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ തെ​രു​വു​വി​ള​ക്കു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​ന് ആ​വ​ശ്യ​മാ​യ മെ​റ്റീ​രി​യ​ൽ ഉ​ട​നെ ത​ന്നെ വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്ന് കെ​എ​സ്ഇ​ബി​ക്കും കോ​ർ​പ​റേ​ഷ​ൻ എ​ൻ​ജി​നി​യ​ർ​മാ​ർ​ക്കും നി​ർ​ദേ​ശം ന​ൽ​കി. ഉ​ത്സ​വ ദി​വ​സ​ങ്ങ​ളി​ൽ പ്ര​ത്യേ​കം 25 ടാ​ങ്ക​റു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ച്ചു. ഉ​ത്സ​വ മേ​ഖ​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ കു​ടി​വെ​ള്ള വി​ത​ര​ണം സു​ഗ​മ​മാ​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ടാ​ങ്ക​റു​ക​ൾ ന​ഗ​ര​സ​ഭ​യും വാ​ട്ട​ർ അ​ഥോ​റി​റ്റി​യും റ​വ​ന്യൂ വി​ഭാ​ഗ​വും എ​ത്തി​ച്ചു​ന​ൽ​കും.
ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക്ഷേ​ത്ര പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ കു​ടി​വെ​ള്ള പ​രി​പാ​ല​നം,ക്ലോ​റി​നേ​ഷ​ൻ,കു​ത്തി​യോ​ട്ട സ​മ​യ​ത്തു പീ​ഡി​യാ​ട്രീ​ഷ​ൻ ഉ​ൾ​പ്പെ​ട​യു​ള്ള മെ​ഡി​ക്ക​ൽ സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.
പൊ​ങ്കാ​ല ദി​വ​സം 3500 പോ​ലീ​സു​കാ​രെ​ നി​യ​മി​ക്കു​മെ​ന്ന് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു. ഗ്രീ​ൻ പ്രോ​ട്ടോ​കോ​ൾ ക​ഴി​ഞ്ഞ​വ​ർ​ഷം ന​ട​പ്പാ​ക്കി​യ​തി​ന്‍റെ ഫ​ല​മാ​യി 350 ട​ൺ മാ​ലി​ന്യ​ത്തി​ൽ നി​ന്നും 60 ട​ൺ ആ​ക്കി കു​റ​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.
500 ഗ്രീ​ൻ ആ​ർ​മി വോ​ള​ന്‍റി​യ​ർ​മാ​രെ ഗ്രീ​ൻ പ്രോ​ട്ടോ​കോ​ൾ ന​ട​പ്പാ​ക്കു​ന്ന​തി​നാ​യി രം​ഗ​ത്തി​റ​ക്കു​മെ​ന്ന് പ്രോ​ജ​ക്ട് സെ​ക്ര​ട്ട​റി​യ​റ്റ് അ​റി​യി​ച്ചു .
അ​ന്ന​ദാ​നം ന​ട​പ്പാ​ക്കു​മ്പോ​ൾ ഗ്രീ​ൻ​പ്രോ​ട്ടോ​ക്കോ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും ,അ​ന്ന​ദാ​നം ന​ട​ത്തു​ന്ന​വ​ർ ന​ഗ​ര​സ​ഭ​യി​ൽ ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള സം​വി​ധാ​ന​വും ആ​രം​ഭി​ച്ചി​ട്ടു​ണ്ട് . പൊ​ങ്കാ​ല​യ്ക്ക് മു​ൻ​പും ശേ​ഷ​വും ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ര്യ​ക്ഷ​മ​മാ​യി ന​ട​പ്പാ​ക്കു​ന്ന​തി​നാ​യി ന​ഗ​ര​സ​ഭ ഹെ​ൽ​ത്ത് വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മു​ൻ വ​ർ​ഷ​ത്തെ പോ​ലെ 3383 ജീ​വ​ന​ക്കാ​രെ ശു​ദ്ധി​ക​ര​ണ​ത്തി​നു നി​യ​മി​ക്കു​മെ​ന്ന് യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു .
ഗ്രീ​ൻ പ്രോ​ട്ടോ​കോ​ൾ ന​ട​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ന​ഗ​ര​സ​ഭ 7000 സ്റ്റീ​ൽ ഗ്ലാ​സു​ക​ളും 2450 സ്റ്റീ​ൽ പ്ലേ​റ്റു​ക​ളും സ്റ്റോ​ക്ക് ചെ​യ്തു. ഫെ​ബ്രു​വ​രി 25 ന​കം ചു​മ​ത​ല​പ്പെ​ട്ട എ​ല്ലാ വ​കു​പ്പു​ക​ളും പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പു​രോ​ഗ​തി അ​റി​യി​ക്കേ​ണ​ണ്ട​താ​ണെ​ന്ന് മേ​യ​ർ കെ ​ശ്രീ​കു​മാ​ർ അ​റി​യി​ച്ചു .
വി.​കെ പ്ര​ശാ​ന്ത് എം​എ​ൽ​എ, ഡെ​പ്യൂ​ട്ടി മേ​യ​ർ രാ​ഖി ര​വി​കു​മാ​ർ , സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ ഐ.​പി. ബി​നു , സു​ദ​ർ​ശ​ന​ൻ ,പു​ഷ്പ​ല​ത, വ​ഞ്ചി​യൂ​ർ പി. ​ബാ​ബു, ഉ​ത്സ​വ​മേ​ഖ​ല​യി​ലെ കൗ​ൺ​സി​ല​ർ​മാ​ർ, ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ ക​റു​പ്പ് സ്വാ​മി, ഡി ​എം​ഒ,ത​ഹ​സി​ൽ​ദാ​ർ,വാ​ട്ട​ർ അ​ഥോ​റി​ട്ടി ,കെ​എ​സ്ഇബി , കെ​എ​സ് ആ​ർ​ടി സി ,​റെ​യി​ൽ​വേ ,ആ​രോ​ഗ്യ​വ​കു​പ്പ് ,സ്വി​വ​റേ​ജ് , റ​വ​ന്യൂ ,ഇ​റി​ഗേ​ഷ​ൻ എ​ന്നി വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു .