ജീ​പ്പുമായി കൂ​ട്ടി​മു​ട്ടിയ സ്കൂ​ട്ട​റി​ൽ​നി​ന്നും റോ​ഡി​ൽ വീ​ണ വീ​ട്ട​മ്മ ലോ​റി ക​യ​റി മ​രി​ച്ചു
Wednesday, January 29, 2020 12:21 AM IST
നെ​ടു​മ​ങ്ങാ​ട്: സ്‌​കൂ​ട്ട​റും ജീ​പ്പും കൂ​ട്ടി​മു​ട്ടി സ്കൂ​ട്ട​റി​ൽ നി​ന്നും തെ​റി​ച്ചു റോ​ഡി​ൽ വീ​ണ വീ​ട്ട​മ്മ ലോ​റി ക​യ​റി ഇ​റ​ങ്ങി മ​രി​ച്ചു. നെ​ടു​മ​ങ്ങാ​ട് നെ​ട്ട കു​ന്നും​പു​റ​ത്തു​വീ​ട്ടി​ൽ അ​ഖി​ല (36)യാ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ നെ​ടു​മ​ങ്ങാ​ട് ക​ല്ല​മ്പാ​റ​യി​ലാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.

ചെ​യ്സ് വ​ലി​ച്ചു കൊ​ണ്ട് പോ​കു​ക​യാ​യി​രു​ന്ന ജീ​പ്പി​ൽ വാ​ളി​ക്കോ​ട് നി​ന്നും പ​ഴ​കു​റ്റി ഭാ​ഗ​ത്തേ​യ്ക്ക് പോ​കു​ക​യാ​യി​രു​ന്ന അ​ഖി​ല​യു​ടെ സ്‌​കൂ​ട്ട​ർ കൂ​ട്ടി​മു​ട്ടു​ക​യും ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ റോ​ഡി​ൽ വീ​ണ അ​ഖി​ല​യു​ടെ ശ​രീ​ര​ത്തി​ലൂ​ടെ എ​തി​രെ വ​ന്ന ലോ​റി ക​യ​റി ഇ​റ​ങ്ങു​ക​യു​മാ​യി​രു​ന്നു​വെ​ന്ന് ദൃ​ക്‌​സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു .അ​ഖി​ല​യെ ഉ​ട​നെ നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. കൃ​ഷ്ണ​ൻ​കു​ട്ടി -ല​ളി​ത ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ് അ​ഖി​ല. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ബി​ജു. മ​ക​ൻ: ശ്രീ ​ഹ​രി. നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് കേ​സെ​ടു​ത്തു.