ബ​ഹു​ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടെ കി​ള്ളി​യാ​ർ ശു​ചീ​ക​രി​ച്ചു
Saturday, February 15, 2020 12:06 AM IST
നെ​ടു​മ​ങ്ങാ​ട്: കി​ള്ളി​യാ​ർ മി​ഷ​ന്‍റെ ര​ണ്ടാം​ഘ​ട്ട ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കി​ള്ളി​യാ​റി​ന്‍റെ തീ​ര​ത്തെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി. കി​ള്ളി​യാ​റി​ന്‍റെ ഉ​ത്ഭ​വ​സ്ഥാ​ന​മാ​യ ക​രി​ഞ്ചാ​ത്തി​മൂ​ല മു​ത​ൽ വ​ഴ​യി​ല​വ​രെ 22 കി​ലോ​മീ​റ്റ​റും ആ​റി​ലേ​ക്കു വ​ന്നു​ചേ​രു​ന്ന 31 കൈ​ത്തോ​ടു​ക​ളു​മാ​ണ് ശു​ചീ​ക​രി​ച്ച​ത്.

മ​ന്ത്രി​മാ​രും എം​എ​ൽ.​എ​മാ​രും പൊ​തു​ജ​ന​ങ്ങ​ളും പ​ങ്കാ​ളി​ക​ളാ​യി. നെ​ടു​മ​ങ്ങാ​ട് മു​ൻ​സി​പ്പാ​ലി​റ്റി​യി​ലെ കാ​ല്ലം​പ​റ​യി​ൽ ന​ട​ന്ന ശു​ചീ​ക​ര​ണ പ​രി​പാ​ടി ധ​ന​മ​ന്ത്രി ഡോ.​ടി​എം.​തോ​മ​സ് ഐ​സ​ക്ക് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ന​കീ​യ​ത​യാ​ണ് കി​ള്ളി​യാ​ർ മി​ഷ​ന്‍റെ വി​ജ​യ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.​ആ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ മൂ​ഴി​യി​ൽ ശു​ചീ​ക​ര​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് കൃ​ഷി​മ​ന്ത്രി വി.​എ​സ് സു​നി​ൽ​കു​മാ​ർ, ഡി.​കെ. മു​ര​ളി എം​എ​ൽ​എ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

മു​പ്പ​തി​നാ​യി​രം പേ​രെ ഒ​രേ സ​മ​യം സം​ഘ​ടി​പ്പി​ച്ച "ക​ര ക​വി​യാ​ത്ത കി​ള്ളി​യാ​ർ'​ശു​ചീ​ക​ര​ണ​യ​ജ്ഞം വ​ലി​യൊ​രു ജ​ന​കീ​യ മു​ന്നേ​റ്റ​മാ​ണെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. പു​ഴ​ക​ളു​ടെ​യും നീ​രു​റ​വ​ക​ളു​ടെ​യും പു​ന​രു​ദ്ധാ​ര​ണ​ത്തി​നാ​യി സ​ർ​ക്കാ​ർ 20 കോ​ടി​യി​ല​ധി​കം രൂ​പ അ​നു​വ​ദി​ച്ച​താ​യും ഇ​തി​ൽ 9.5 കോ​ടി രൂ​പ കി​ള്ളി​യാ​ർ മി​ഷ​നു വേ​ണ്ടി​യാ​ണ് മാ​റ്റി​വെ​ച്ചി​രി​ക്കു​ന്ന​തെ​ന്നും വ​ഴ​യി​ല​യി​ൽ ന​ട​ന്ന ശു​ചീ​ക​ര​ണ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്ത് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

സി.​ദി​വാ​ക​ര​ൻ എം​എ​ൽ​എ, മേ​യ​ർ കെ. ​ശ്രീ​കു​മാ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ. മ​ധു, നെ​ടു​മ​ങ്ങാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി. ​ബി​ജു, എ​ന്നി​വ​ർ വ​ഴ​യി​ല​യി​ൽ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.​അ​ഴി​ക്കോ​ട് സം​ഘ​ടി​പ്പി​ച്ച ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ​നം വ​കു​പ്പ് മ​ന്ത്രി കെ.​രാ​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു.

കി​ള്ളി​യാ​ർ മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന​ത് അ​ഭി​മാ​ന​ക​ര​മാ​യ പ്ര​വ​ർ​ത്ത​ന​മാ​ണെ​ന്നും ക​ര​ക​വി​യാ​ത്ത കി​ള്ളി​യാ​ർ പോ​ലെ​യു​ള്ള ജ​ന​കീ​യ കാ​മ്പ​യി​നു​ക​ളു​ടെ വി​ജ​യം ഇ​ത​ര ജി​ല്ല​ക​ൾ​ക്ക് ഊ​ർ​ജ്ജം ന​ൽ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ക​രി​ഞ്ചാ​ത​തി​മൂ​ല​യി​ൽ തു​റ​മു​ഖ വ​കു​പ്പ് മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. പ​ഴ​കു​റ്റി​യി​ൽ ന​ട​ന്ന ശു​ചീ​ക​ര​ണ​പ്ര​വ​ർ​ത്ത​നം ജി​ല്ലാ ക​ള​ക്ട​ർ കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ, വി​വി​ധ രാ​ഷ്ട്രീ​യ ക​ക്ഷി നേ​താ​ക്ക​ൾ, തൊ​ഴി​ലു​റ​പ്പ്കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ, വി​ദ്യാ​ർ​ത്ഥി​ക​ൾ, എ​ന്നി​വ​രു​ൾ​പ്പ​ടെ 30,000 ത്തി​ല​ധി​കം പേ​ർ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി.