വ​ട്ടി​യൂ​ർ​ക്കാ​വ് ജം​ഗ്ഷ​ൻ വി​ക​സ​ന​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം മാ​ർ​ച്ച് നാ​ലി​ന്
Monday, February 17, 2020 11:57 PM IST
തി​രു​വ​ന​ന്ത​പു​രം : വ​ട്ടി​യൂ​ർ​ക്കാ​വ് ജം​ഗ്ഷ​ൻ വി​ക​സ​ന​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം മാ​ർ​ച്ച് നാ​ലി​നു മ​ന്ത്രി ജി.​സു​ധാ​ക​ര​ൻ നി​ർ​വ​ഹി​ക്കു​മെ​ന്നും ജം​ഗ്ഷ​ൻ വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള റോ​ഡ് വി​ക​സ​ന​ത്തി​നു​ള്ള അ​ലൈ​ൻ​മെ​ന്‍റ് മാ​ർ​ക്ക് ചെ​യ്യു​ന്ന പ്രാ​ഥ​മി​ക പ്ര​വ​ർ​ത്ത​നം പൊ​തു​മ​രാ​മ​ത്തു വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാ​ളെ ആ​രം​ഭി​ക്കു​മെ​ന്നും വി.​കെ.​പ്ര​ശാ​ന്ത് എം​എ​ൽ​എ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.
സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ജൈ​വ​പ​ച്ച​ക്ക​റി കൃ​ഷി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ജീ​വ​നം പ​ദ്ധ​തി​യു​ടെ വ​ട്ടി​യൂ​ർ​ക്കാ​വ് മ​ണ്ഡ​ല​ത്തി​ലെ ഉ​ദ്ഘാ​ട​നം നാ​ളെ മ​ന്ത്രി വി.​എ​സ്.​സു​നി​ൽ​കു​മാ​ർ നി​ർ​വ​ഹി​ക്കും. വി​ഷു​ക്കാ​ല​ത്തേ​ക്കു കൃ​ഷി ചെ​യ്യു​ന്ന​തി​നാ​വ​ശ്യ​മാ​യ പ​ച്ച​ക്ക​റി തൈ​ക​ളു​ടെ വി​ത​ര​ണ​വും ഇ​തോ​ടൊ​പ്പം ന​ട​ക്കം.
ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു മ​ണ്ഡ​ല​ത്തി​ലെ 24 വാ​ർ​ഡു​ക​ളി​ലും സം​ഘാ​ട​ക സ​മി​തി​ക​ൾ രൂ​പീ​ക​രി​ച്ചു പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചെ​ന്നും വി.​കെ.​പ്ര​ശാ​ന്ത് എം​എ​ൽ​എ പ​റ​ഞ്ഞു.
തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ, സ​ഹ​ക​ര​ണ ബാ​ങ്കു​ക​ൾ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണു ജീ​വ​നി പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.
രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ, റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​നു​ക​ൾ, യു​വ​ജ​ന​സം​ഘ​ട​ന​ക​ൾ, സ​ർ​വീ​സ് സം​ഘ​ട​ന​ക​ൾ, സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ എ​ന്നി​വ​യെ പ​ങ്കെ​ടു​പ്പി​ച്ച് മ​ണ്ഡ​ല​ത്തി​ലെ എ​ല്ലാ ഭാ​ഗ​ത്തും ജൈ​വ​പ​ച്ച​ക്ക​റി കൃ​ഷി ആ​രം​ഭി​ക്കു​ക​യും പ​ര​മാ​വ​ധി സ്ഥ​ല​ങ്ങ​ളി​ൽ പ്രാ​ദേ​ശി​ക വി​പ​ണി​ക​ൾ സ​ജ്ജ​മാ​ക്കി ഗു​ണ​മേ​ന്മ​യു​ള്ള പ​ച്ച​ക്ക​റി​ക​ൾ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ല​ഭ്യ​മാ​ക്കു​ക​യും ചെ​യ്യു​ക എ​ന്ന​താ​ണ് ഈ ​പ​ദ്ധ​തി​യി​ലൂ​ടെ ഉ​ദേ​ശി​ക്കു​ന്ന​ത്.
പ​ച്ച​ക്ക​റി കൃ​ഷി ചെ​യ്യു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ സാ​ങ്കേ​തി​ക സ​ഹാ​യം ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി കൃ​ഷി ഉ​ദ്യോ​ഗ​സ്ഥ​ർ, കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്നു​ള്ള ശാ​സ്ത്ര​ജ്ഞ​ർ, റി​ട്ട​യ​ർ ചെ​യ്ത കൃ​ഷി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രെ ഉ​ൾ​പ്പെ​ടു​ത്തി മ​ണ്ഡ​ലം ത​ല​ത്തി​ൽ കാ​ർ​ഷി​ക സാ​ങ്കേ​തി​ക സ​ഹാ​യ സ​മി​തി രൂ​പീ​ക​രി​ക്കു​മെ​ന്നും വി.​കെ.​പ്ര​ശാ​ന്ത് പ​റ​ഞ്ഞു.
വ​ട്ടി​യൂ​ർ​ക്കാ​വ് മ​ണ്ഡ​ല​ത്തി​ലെ വി​ക​സ​ന പ്ര​ശ്ന​ങ്ങ​ൾ ക​ണ്ടെ ത്തു​ന്ന​തി​ന് മാ​പ്പ​ത്തോ​ണ്‍ വ​ട്ടി​യൂ​ർ​ക്കാ​വ് എ​ന്ന പ​ദ്ധ​തി ആ​രം​ഭി​ച്ചു. ഓ​രോ വാ​ർ​ഡി​ലും വീ​ടു​ക​ളി​ൽ പ​ച്ച​ക്ക​റി കൃ​ഷി ചെ​യ്യു​ന്ന​വ​രു​ടെ വി​വ​ര​ങ്ങ​ളും ത​രി​ശു​ഭൂ​മി സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ളും മാ​പ്പ​ത്തേ​ണ്‍ വ​ട്ടി​യൂ​ർ​ക്കാ​വി​ലൂ​ടെ ശേ​ഖ​രി​ക്കു​ക​യും കൃ​ഷി ചെ​യ്യു​ന്ന​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ പി​ന്തു​ണ ന​ൽ​കു​ക​യും ചെ​യ്യും. വ​ട്ടി​യൂ​ർ​ക്കാ​വ് സ​മ​ഗ്ര വി​ദ്യാ​ഭ്യാ​സ പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം മു​ൻ​ബെ​ഞ്ച് 22ന് ​വ​ട്ടി​യൂ​ർ​ക്കാ​വ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ക്കും. ച​ട​ങ്ങി​ൽ ക്ലാ​സ് റൂം ​ലൈ​ബ്ര​റി​ക​ൾ​ക്കാ​യി അ​ല​മാ​ര​ക​ൾ, പു​സ്ത​ക​ങ്ങ​ൾ എ​ന്നി​വ​രു​ടെ വി​ത​ര​ണ ഉ​ദ്ഘാ​ട​ന​വും ന​ട​ക്കും. ആ​ദ്യ​ഘ​ട്ട​മാ​യി 22 യൂ​ണി​റ്റു​ക​ൾ 22 സ​ർ​ക്കാ​ർ എ​യ്ഡ​ഡ് സ്കൂ​ളു​ക​ൾ​ക്ക് ല​ഭ്യ​മാ​ക്കു​ന്ന​താ​ണ്.