ക​മു​കി​ന്‍​കോ​ട് ദേ​വാ​ല​യ​ത്തി​ല്‍ വി​മു​ക്തി ദി​നാ​ച​ര​ണം ന​ട​ത്തി
Monday, February 17, 2020 11:57 PM IST
ബാ​ല​രാ​മ​പു​രം: ക​മു​കി​ന്‍​കോ​ട് വി​ശു​ദ്ധ അ​ന്തോ​ണീ​സ് ദേ​വാ​ല​യ തീ​ര്‍​ഥാ​ട​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​മു​ക്തി ദി​നാ​ച​ര​ണം ന​ട​ത്തി. പ​രി​പാ​ടി മോ​ന്‍​സ് ജോ​സ​ഫ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​ട്ടി​ക​ളി​ലെ ല​ഹ​രി ഉ​പ​യോ​ഗം പ്രാ​രം​ഭ ദി​ശ​യി​ലെ മാ​താ​പി​താ​ക്ക​ള്‍ ശ്ര​ദ്ധി​ച്ചാ​ൽ ചെ​റു​ക്കാ​ന്‍ ക​ഴി​യു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
പ​രി​പാ​ടി​യി​ല്‍ സാ​ഹി​ത്യ​കാ​ര​ന്‍ ജോ​ര്‍​ജ് ഓ​ണ​ക്കൂ​ര്‍, നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ ഡ​ബ്ല്യൂ.​ആ​ര്‍.ഹീ​ബ, മു​ന്‍ എം​എ​ല്‍​എ ആ​ര്‍. സെ​ല്‍​വ​രാ​ജ്, ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി രാ​ജ് മോ​ഹ​ന്‍ വാ​ര്‍​ഡ് മെ​മ്പ​ര്‍ ശ്രി​കു​മാ​ര്‍ , ശാ​ന്ത​കു​മാ​ര്‍, എ​സ്എ​സ് മ​നു തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.
ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റി​ന് ന​ട​ന്ന സ​മൂ​ഹ ദി​വ്യ​ബ​ലി​ക്ക് വെ​ട്ടു​കാ​ട് ഇ​ട​വ​ക വി​കാ​രി ഫാ.​ജോ​സ​ഫ് ബാ​സ്റ്റി​ന്‍ മു​ഖ്യ കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു. ഫാ. ​ചാ​ള്‍​സ്‌​ലി​യോ​ണ്‍ വ​ച​ന സ​ന്ദേ​ശം ന​ൽ​കി.ഇ​ന്ന് രാ​വി​ലെ ന​ട​ക്കു​ന്ന പ്ര​ഭാ​ത ദി​വ്യ​ബ​ലി​ക്ക് ഫാ. ​ദേ​വ​സി ജെ​റി​ന്‍ മു​ഖ്യ കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. രാ​വി​ലെ 10 ന് ​കൊ​ച്ച്പ​ള്ളി​യി​ല്‍ ന​ട​ക്കു​ന്ന സ​മൂ​ഹ ദി​വ്യ​ബ​ലി​ക്ക് ഫാ.​സു​രേ​ഷ് ഡി. ​ആ​ന്‍റ​ണി മു​ഖ്യ കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. വൈ​കു​ന്നേ​രം ന​ട​ക്കു​ന്ന തി​രു​ക​ര്‍​മ​ങ്ങ​ള്‍​ക്ക് പെ​രു​ങ്ക​ട​വി​ള ഫൊ​റോ​ന വി​കാ​രി ഫാ.​ഷാ​ജു സെ​ബാ​സ്റ്റ്യ​ന്‍ മു​ഖ്യ കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. തു​ട​ര്‍​ന്ന് ന​ട​ക്കു​ന്ന ആ​ദ​ര സ​ന്ധ്യ മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.