നെ​യ്യാ​റ്റി​ന്‍​ക​ര ഗ​വ. സ്കൂ​ൾ മ​ന്ദി​ര​വും ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ ഡ​യാ​ലി​സി​സ് യൂ​ണി​റ്റ് ഉ​ദ്ഘാ​ട​ന​വും നാ​ളെ
Wednesday, February 19, 2020 12:20 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര: നെ​യ്യാ​റ്റി​ന്‍​ക​ര ഗ​വ. ബോ​യ്സ് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ലെ പു​തി​യ മ​ന്ദി​ര​വും അ​മി​നി​റ്റി സെ​ന്‍റ​ര്‍, നെ​യ്യാ​റ്റി​ന്‍​ക​ര ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ ഡ​യാ​ലി​സി​സ് സെ​ന്‍റ​ര്‍ എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ നാളെ ​നി​ര്‍​വ​ഹി​ക്കും.

വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ആ​വ​ശ്യ​മാ​യ മി​ക​ച്ച ക്ലാ​സ് മു​റി​ക​ളു​ടെ അ​ഭാ​വം ദീ​പി​ക ഉ​ള്‍​പ്പെ​ടെ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രു​ന്നു. നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യ മ​ന്ദി​ര​ത്തി​ന്‍റെ​യും അ​മി​നി​റ്റി സെ​ന്‍റ​റി​ന്‍റെ​യും ഉ​ദ്ഘാ​ട​ന​വും ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ പു​തി​യ ഡ​യാ​ലി​സി​സ് സെ​ന്‍റ​റി​ന്‍റെ പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​ന​വും നാളെ ​മു​ഖ്യ​മ​ന്ത്രി നി​ര്‍​വ​ഹി​ക്കും. സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും വ​ലി​യ ഡ​യാ​ലി​സി​സ് സെ​ന്‍റ​റാ​ണ് നെ​യ്യാ​റ്റി​ന്‍​ക​ര​യി​ല്‍ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കു​ന്ന​ത്. നി​ല​വി​ല്‍ അ​ഞ്ച് രോ​ഗി​ക​ള്‍​ക്ക് മാ​ത്ര​മേ ഒ​രേ സ​മ​യം ഡ​യാ​ലി​സി​സ് ചെ​യ്യാ​നാ​വു​ക​യു​ള്ളൂ. പു​തി​യ സെ​ന്‍റ​ര്‍ നി​ല​വി​ല്‍ വ​രു​ന്ന​തോ​ടെ 20 കി​ട​ക്ക​ക​ള്‍ കൂ​ടി അ​നു​വ​ദി​ക്ക​പ്പെ​ടും. ആ​കെ 25 പേ​ര്‍​ക്ക് ഒ​രേ സ​മ​യം ഡ​യാ​ലി​സി​സ് ന​ട​ത്താ​നാ​കും. നെ​യ്യാ​റ്റി​ന്‍​ക​ര ഗ​വ. ബോ​യ്സ് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ലാ​ണ് ഉ​ദ്ഘാ​ട​ന ച​ട​ങ്ങു​ക​ള്‍ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.