മാ​ണി​ക്കോ​ട് മേ​ള​യി​ൽ തി​ര​ക്കേ​റു​ന്നു
Wednesday, February 19, 2020 12:20 AM IST
വെ​ഞ്ഞാ​റ​മൂ​ട്: മാ​ണി​ക്കോ​ട് ശ്രീ​ശി​വ​ക്ഷേ​ത്ര​ത്തി​ലെ ശി​വ​രാ​ത്രി ഉ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള കാ​ര്‍​ഷി​ക വ്യാ​വ​സാ​യി​ക വി​പ​ണ​ന പ്ര​ദ​ര്‍​ശ​ന മേ​ള ജ​ന​പ​ങ്കാ​ളി​ത്തം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​കു​ന്നു.
പ​ത്തു​ദി​വ​സം നീ​ളു​ന്ന മേ​ള 12ന് ​ഡി.​കെ.​മു​ര​ളി എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ സ​ര്‍​ക്കാ​ര്‍, അ​ര്‍​ധ​സ​ര്‍​ക്കാ​ര്‍, സ്വ​കാ​ര്യ​സ്റ്റാ​ളു​ക​ള്‍ തു​ട​ങ്ങി നൂ​റു​ക​ണ​ക്കി​ന് സ്റ്റാ​ളു​ക​ളാ​ണ് മേ​ള​യി​ലു​ള്ള​ത്. ഇ​തി​നോ​ടൊ​പ്പം ഫാ​ന്‍റ​സി പാ​ര്‍​ക്ക്, അ​മ്യൂ​സ്മെ​ന്‍റ് പാ​ര്‍​ക്ക്, പു​ഷ്പ​മേ​ള, അ​ല​ങ്കാ​ര മ​ത്സ്യ​മേ​ള, കു​ട്ടി​ക​ളു​ടെ പാ​ര്‍​ക്ക്,ഗൃ​ഹോ​പ​ക​ര​ണ മേ​ള,ഭ​ക്ഷ്യ​മേ​ള തു​ട​ങ്ങി​യ​വ​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്. മേ​ള​യു​ടെ മു​ന്‍ വ​ശ​ത്ത് ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​മു​ഖം സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.
മേ​ള​സ്ഥ​ല​ത്തു​പോ​ലീ​സ് എ​യ്ഡ്പോ​സ്റ്റും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. വ​രും ദി​വ​സ​ങ്ങ​ളി​ലെ തി​ര​ക്ക് പ​രി​ഗ​ണി​ച്ചു കൂ​ടു​ത​ല്‍ പോ​ലീ​സി​ന്‍റെ സേ​വ​നം ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്നും മേ​ള​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​വ​രു​ടെ കൂ​പ്പ​ണു​ക​ള്‍ ന​റു​ക്കെ​ടു​ക്കു​ക​യും വി​ജ​യി​യാ​കു​ന്ന​വ​ര്‍​ക്ക് എ​ൽ​ഇ​ഡി ടി​വി ഉ​ൾ​പ്പ​ടെ​യു​ള്ള സ​മ്മാ​ന​ങ്ങ​ളും ന​ല്‍​കു​മെ​ന്ന് ക​ണ്‍​വീ​ന​ര്‍ അ​ജ​യ​കു​മാ​റും ചെ​യ​ര്‍​മാ​ന്‍ സു​ജി​ത് മോ​ഹ​നും പ​റ​ഞ്ഞു .