വി​ദ്യാ​ഭ്യാ​സ​ത്തി​ലൂ​ടെ പ്ര​ഗ​ത്ഭ​രാ​യ യു​വാ​ക്ക​ളെ വാ​ര്‍​ത്തെ​ടു​ത്താ​ലെ രാ​ജ്യ​ത്തി​ന് പു​രോ​ഗ​തി ഉ​ണ്ടാ​വൂ: വി.​പി.മ​ഹാ​ദേ​വന്‍പി​ള്ള
Friday, February 21, 2020 3:44 AM IST
വെ​ള്ള​റ​ട : വി​ദ്യാ​ഭ്യാ​സ​ത്തി​ലൂ​ടെ പ്ര​ഗ​ത്ഭ​രാ​യ യൂ​വാ​ക്ക​ളെ വാ​ര്‍​ത്തെ​ടു​ത്താ​ലെ സം​സ്ഥാ​ന​ത്തി​നും രാ​ജ്യ​ത്തി​നും പു​രോ​ഗ​തി ഉ​ണ്ടാ​വൂ എ​ന്ന് കേ​ര​ള യു​ണി​വേ​ഴ്സി​റ്റി വൈ​സ് ചാ​ന്‍​സ​ല​ര്‍ വി.​പി. മ​ഹാ​ദേ​വ​ന്‍ പി​ള്ള .
വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ കാ​ര്യ​ത്തി​ല്‍ ഇ​ന്ത്യ​യി​ലെ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് സം​സ്ഥാ​നം മി​ക​വു​റ്റ​താ​ണെ​ന്നും വൈ​സ് ചാ​ന്‍​സ​ല​ര്‍ പ​റ​ഞ്ഞു. വാ​ഴി​ച്ച​ല്‍ ഇ​മ്മാ​നു​വ​ല്‍ കോ​ള​ജി​ന്‍റെ ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

നെ​യ്യാ​റ്റി​ന്‍​ക​ര ബി​ഷ​പ് ഡോ.​വി​ന്‍​സെ​ന്‍റ് സാ​മു​വ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം ല​ത്തീ​ൻ അ​തി​രൂ​പ​താ ആ​ര്‍​ച്ച് ബി​ഷ​പ് ഡോ.​എം. സൂ​സ​പാ​ക്യം അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. കോ​ള​ജ് മാ​നേ​ജ​ര്‍ മോ​ണ്‍. ജി ​ക്രി​സ്തു​ദാ​സ്, സി .​കെ. ഹ​രീ​ന്ദ്ര​ന്‍ എം​എ​ല്‍​എ , മു​ന്‍ സ്പീ​ക്ക​ര്‍ എ​ന്‍. ശ​ക്ത​ന്‍, കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ.​ജെ. വി​ജ​യ​കു​മാ​ര്‍, മു​ന്‍ യൂ​ണി​വേ​ഴ്സി​റ്റി സി​ന്‍​ഡി​ക്ക​റ്റ് അം​ഗം ഡോ.​പി. രാ​ജേ​ഷ് കു​മാ​ര്‍, കാ​ട്ടാ​ക്ക​ട റീ​ജ​ന്‍ കോ -​ഓ​ർ​ഡി​നേ​റ്റ​ര്‍ മോ​ണ്‍. വി​ന്‍​സെ​ന്‍റ് കെ. ​പീ​റ്റ​ര്‍ , കോ​ള​ജ് ബ​ര്‍​സാ​ര്‍ ഫാ.​ഷാ​ജ്കു​മാ​ര്‍, പേ​യാ​ട് സെ​ന്‍റ് സേ​വ്യേ​ഴ്സ് സെ​മി​നാ​രി റെ​ക്ട​ര്‍ ഡോ.​ക്രി​സ്തു​ദാ​സ് തോം​സ​ണ്‍, ഫാ.​ജ​റാ​ള്‍​ഡ് മ​ത്യാ​സ്, വാ​ര്‍​ഡ് മെ​മ്പ​ര്‍ മി​നി വി​ജ​യ​ന്‍,പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷാ​ജി വി​ല്‍​സ​ന്‍, സി. ​നാ​രാ​യ​ണ പി​ള്ള, വി.​എ​ല്‍.​ബൈ​ജു , കോ​ള​ജ് യൂ​ണി​യ​ന്‍ ചെ​യ​ര്‍​മാ​ന്‍ എ​ച്ച്.​എ​സ്.​ഹേ​മ​ന്ത് , വൈ​സ് ചെ​യ​ര്‍ പേ​ഴ്സ​ണ്‍ എ​സ്. ന​ന്ദി​ജ ,പ്രൊ​ഫ​സ​ര്‍​മാ​രാ​യ സി.​സ​ന​ല്‍​കു​മാ​ര്‍ , സെ​ല്‍​വി​ന്‍ ജോ​സ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. പോ​പ്പ് ഫ്രാ​ന്‍​സി​സ് പാ​പ്പ വ​ത്തി​ക്കാ​നി​ല്‍ നി​ന്ന​യ​ച്ച ആ​ശം​സാ​സ​ന്ദേ​ശം യോ​ഗ​ത്തി​ല്‍ ഡോ.​ക്രി​സ്തു​ദാ​സ് തോം​സ​ണ്‍ വാ​യി​ച്ചു.യോ​ഗ​ത്തി​ൽ കോ​ള​ജി​ന്‍റെ ആ​ദ്യ ര​ക്ഷ​ധി​കാ​രി​കൂ​ടി​യാ​യ ആ​ര്‍​ച്ച് ബി​ഷ​പ് ഡോ.​എം.​സൂ​സ​പാ​ക്യ​ത്തെ നെ​യ്യാ​റ്റി​ന്‍​ക​ര ബി​ഷ​പ് ഡോ. ​വി​ന്‍​സെ​ന്‍റ് സാ​മു​വ​ല്‍ കോ​ള​ജി​ന്‍റെ​യും രൂ​പ​ത​യു​ടെ​യും ആ​ദ​രം അ​ര്‍​പ്പി​ച്ചു.