പൗ​ര​ത്വ ഭോ​ത​ഗ​തി സ​മ​രം: ബി​ജെ​പി​യെ അ​നു​കൂ​ലി​ക്കു​ന്ന പി​ണ​റാ​യി വി​ജ​യ​നു​മാ​യി എ​ങ്ങ​നെ യോ​ജി​ക്കാ​ന്‍ ക​ഴി​യു​മെ​ന്ന് എം. ​എം. ഹ​സ​ന്‍
Saturday, February 22, 2020 12:44 AM IST
വെ​ള്ള​റ​ട: നി​യ​മ​സ​ഭ​യി​ല്‍ പ​ര​സ്യ​മാ​യി വി​യോ​ജി​പ്പ് പ്ര​ക​ടി​പ്പി​ച്ച ഗ​വ​ര്‍​ണ​റെ സ​ര്‍​ക്കാ​ര്‍ അ​നൂ​കൂ​ലി​ച്ച​ത് ലാ​വ​ലി​ന്‍ കേ​സി​ല്‍ നി​ന്നും ര​ക്ഷ​പ്പ​ടാ​ൻ വേ​ണ്ടി​യാ​ണെ​ന്ന് എം. ​എം. ഹ​സ​ന്‍. ബി​ജെ​പി​യെ അ​നു​കൂ​ലി​ക്കു​ന്ന പി​ണ​റാ​യി വി​ജ​യ​നു​മാ​യി പൗ​ര​ത്വ ഭോ​ത​ഗ​തി സ​മ​ര​ത്തി​ല്‍ എ​ങ്ങ​നെ യോ​ജി​ക്കാ​ന്‍ ക​ഴി​യു​മെ​ന്ന് അ​ദ്ദേ​ഹം ചോ​ദി​ച്ചു. എ​സ്ഡി​പി​ഐ​യു​ടെ​യും-​ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി​യു​ടെ​യും പി​റ​കെ ന​ട​ന്ന് വോ​ട്ടു​വാ​ങ്ങി വി​ജ​യി​ച്ച​ശേ​ഷം ഇ​വ​ര്‍ തീ​വ്ര​വാ​ദി​ക​ളാ​ണ​ന്നാ​ണ് പി​ണ​റാ​യി വി​ജ​യ​ന്‍ പ​റ​യു​ന്ന​ത്. ഒ​രി​ക്ക​ലും യാ​ഥാ​ര്‍​ഥ്യ​മാ​കാ​ത്ത സാ​ങ്ക​ല്‍​പ്പി​ക ബ​ജ​റ്റാ​ണ് തോ​മ​സ് ഐ​സ​ക്ക് അ​വ​ത​രി​പ്പി​ച്ച​ത്. ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍റെ ഗ​ണ്‍​മാ​ന്‍ വെ​ടി​യു​ണ്ട മോ​ഷ​ണ​കേ​സി​ല്‍ പ്ര​തി​യാ​ണ്. ഗ​ണ്‍​മാ​നെ സം​ര​ക്ഷി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന ക​ട​കം​പ​ള്ളി​ക്കും ഉ​ണ്ട​ക്കേ​സി​ല്‍ പ​ങ്കു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് എം. ​എം. ഹ​സ​ന്‍ പ​റ​ഞ്ഞു. ജ​ന​കീ​യ പ്ര​ക്ഷോ​ഭ ജാ​ഥ​യു​ടെ സ​മാ​പ​ന​യോ​ഗം പ​ന​ച്ച​മൂ​ട്ടി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. എ. ​ടി. ജോ​ര്‍​ജ് എ​ക്‌​സ് എം​എ​ല്‍​എ , കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ആ​ര്‍. വ​ല്‍​സ​ല​ന്‍, എ​ഐ​സി​സി അം​ഗം അ​ന്‍​സ​ജി​താ റ​സ​ല്‍, കെ​പി​സി​സി നി​ര്‍​വാ​ഹ​ക സ​മ​തി അം​ഗ​ങ്ങ​ളാ​യ എ. ​കെ. ശ​ശി, പി. ​കെ. ശ​ശി, ഡി​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ സോ​മ​ന്‍​കു​ട്ടി​നാ​യ​ര്‍, പാ​റ​ശാ​ല സു​ധാ​ക​ര​ന്‍, ബാ​ബു​കു​ട്ട​ന്‍​നാ​യ​ര്‍, കൊ​റ്റാ​മം വി​നോ​ദ്, യു​ഡി​എ​ഫ് പാ​റ​ശാ​ല നി​യോ​ജ​ക​മ​ണ്ഡ​ലം ചെ​യ​ര്‍​മാ​ന്‍ കെ. ​ദ​സ്ത​ഗീ​ര്‍, മ​ഞ്ച​വി​ളാ​കം ജ​യ​ന്‍, പി. ​എ. ഏ​ബ്ര​ഹാം, വി​ല്‍​ഫ്ര​ഡ്ര് രാ​ജ്, നി​ര്‍​മ​ല, വി​ജ​യ​ച​ന്ദ്ര​ന്‍, കൊ​ല്ലി​യോ​ട് സ​ത്യ​നേ​ശ​ന്‍ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.