കാ​ർ​ഷി​ക സേ​വ​ന കേ​ന്ദ്രം പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു
Wednesday, February 26, 2020 12:39 AM IST
വാ​മ​ന​പു​രം: വാ​മ​ന​പു​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ കാ​ർ​ഷി​ക സേ​വ​ന കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘ​ടാ​നം മ​ന്ത്രി വി. ​എ​സ്. സു​നി​ൽ കു​മാ​ർ നി​ർ​വ​ഹി​ച്ചു. പു​ല്ല​മ്പാ​റ പ​ഞ്ചാ​യ​ത്തി​ലെ മ​രു​തം​മൂ​ടാ​ണ് കാ​ർ​ഷി​ക സേ​വ​ന കേ​ന്ദ്രം പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്. വാ​മ​ന​പു​രം ബ്ലോ​ക്കി​ന്‍റെ പ​രി​ധി​യി​ൽ വ​രു​ന്ന പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ക​ർ​ഷ​ക​ർ​ക്ക് വി​വി​ധ സേ​വ​ങ്ങ​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി കാ​ർ​ഷി​ക സേ​വ​ന കേ​ന്ദ്രം എ​ത്തി​ച്ചു ന​ൽ​കും. ച​ട​ങ്ങി​ൽ ഡി. ​കെ.​മു​ര​ളി എം​എ​ൽ​എ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.​
അ​ടൂ​ർ പ്ര​കാ​ശ് എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വാ​മ​ന​പു​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​പി. ച​ന്ദ്ര​ൻ, പു​ല്ല​മ്പാ​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി. ​അ​സീ​ന ബീ​വി, വി​വി​ധ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ, ബ്ലോ​ക്ക്ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ, വ​കു​പ്പ് ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.