ലോ​ക്ക്ഡൗ​ണ്‍: ജ​നം സ​ഹ​ക​രി​ച്ചു തു​ട​ങ്ങി
Wednesday, March 25, 2020 11:06 PM IST
സ്വ​ന്തം ലേ​ഖ​ക​ൻ

തി​രു​വ​ന​ന്ത​പു​രം : കൊ​റോ​ണ ജാ​ഗ്ര​ത​യു​ടെ ഭാ​ഗ​മാ​യി രാ​ജ്യ​ത്താ​കെ ലോ​ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചി​രി​ക്കെ സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണ​ങ്ങ​ളു​മാ​യി ജ​ന​ങ്ങ​ൾ സ​ഹ​ക​രി​ച്ചു തു​ട​ങ്ങി. തി​രു​വ​ന​ന്ത​പു​ര​ത്തു ശ​ക്ത​മാ​യ വാ​ഹ​ന പ​രി​ശോ​ധ​ന​യാ​ണ് ഇ​ന്ന​ലെ പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു നി​ന്നും ഉ​ണ്ടായ​ത്.

അ​ത്യാ​വ​ശ്യ​മി​ല്ലാ​തെ വാ​ഹ​ന​ങ്ങ​ളി​ൽ യാ​ത്ര ചെ​യ്ത​വ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ക്ക മാ​ത്ര​മ​ല്ല പ​രി​ശോ​ധ​ന​യോ​ടു നി​സ​ഹ​ക​രി​ച്ച വാ​ഹ​ന​ങ്ങ​ൾ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ചെ​യ്തു. ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​ന്നെ​യാ​യി​രു​ന്നു ഇ​ന്ന​ലെ​യും ന​ഗ​ര​ത്തി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ന്ന​ത്. ചൊ​വാ​ഴ്ച​യെ അ​പേ​ക്ഷി​ച്ച് ഇ​ന്ന​ലെ ജ​ന​ങ്ങ​ൾ പൊ​തു​വേ വീ​ടി​നു പു​റ​ത്തി​റ​ങ്ങാ​തെ ലോ​ക്ഡൗ​ണു​മാ​യി സ​ഹ​ക​രി​ക്കു​ന്ന നി​ല​പാ​ടാ​ണു സ്വീ​ക​രി​ച്ച​ത്.

നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി തു​ട​ര​വേ തി​രു​വ​ന​ന്ത​പു​ര​ത്ത് ഇ​ന്ന​ലെ കൊ​റോ​ണ ബാ​ധി​ത​ർ ഇ​ല്ലെ​ന്ന റി​പ്പോ​ർ​ട്ട് ന​ഗ​ര​വാ​സി​ക​ൾ​ക്ക് ആ​ശ്വാ​സ​മേ​കു​ന്ന വാ​ർ​ത്ത​യു​മാ​യി.

പ​ച്ച​ക്ക​റി​യും പ​ല​വ്യ​ജ്ഞ​ന​വു​മ​ട​ക്ക​മു​ള്ള അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ൾ മാ​ത്ര​മേ ഇ​ന്ന​ലെ ന​ഗ​ര​ത്തി​ൽ തു​റ​ന്നു പ്ര​വ​ർ​ത്തി​ച്ചു​ള്ളൂ.

പൊ​തു​വേ ഇ​ത്ത​രം വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ വ​രു​ന്ന​വ​രു​ടെ എ​ണ്ണ​വും ന​ന്നേ കു​റ​വാ​യി​രു​ന്നു. ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​രി​ൽ ബ​ഹു​ഭൂ​രി​പ​ക്ഷ​വും ക​ട​ക​ൾ അ​ട​ച്ചു വീ​ട്ടി​ലി​രി​ക്കു​ന്ന​തി​നാ​ൽ തി​രു​വ​ന​ന്ത​പു​ര​ത്തെ മൊ​ത്ത വ്യാ​പാ​ര കേ​ന്ദ്ര​ങ്ങ​ളാ​യ ചാ​ല,പാ​ള​യം മാ​ർ​ക്ക​റ്റു​ക​ളി​ൽ ക​ച്ച​വ​ടം മോ​ശ​മാ​യി​രു​ന്നു. ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലെ ഉ​ത്സ​വ​ങ്ങ​ളും വി​വാ​ഹ​സ​ത്കാ​ര​ങ്ങ​ളും ഒ​ഴി​വാ​ക്കി​യ​തു ക​ച്ച​വ​ട​ത്തെ ദോ​ഷ​മാ​യി ബാ​ധി​ച്ചൂ​വെ​ന്ന പ​രി​ഭ​വ​മാ​ണു വ്യാ​പാ​രി​ക​ൾ​ക്കു​ള്ള​ത്. തെ​റ്റി​യും തെ​റി​ച്ചും ക​ട​ക​ളി​ലെ​ത്തു​ന്ന​വ​രോ​ടു നാ​ട്ടി​ൽ വ​ന്നു ഭ​വി​ച്ച ഈ ​മ​ഹാ​മാ​രി എ​ന്നൊ​ഴി​യു​മെ​ന്നു ചോ​ദി​ക്കു​ന്ന വ്യാ​പാ​രി​ക​ളാ​ണു കൂ​ടു​ത​ലും.

ര​ണ്ടു ദി​വ​സം കൂ​ടി മു​ന്നോ​ട്ടു പോ​യാ​ൽ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും എ​ത്തു​ന്ന പ​ച്ച​ക്ക​റി​യു​ടെ വ​ര​വും ത​ട​സ​പ്പെ​ടു​മെ​ന്ന വ്യാ​കു​ല​ത​യും വ്യാ​പാ​രി​ക​ൾ പ​ങ്കു​വ​യ്ക്കു​ന്നു​ണ്ട്. ഇ​തു മു​ന്നി​ൽ ക​ണ്ടു പ​ല​വ്യ​ജ്ഞ​ന​ങ്ങ​ളും പ​ച്ച​ക്ക​റി​യും വാ​ങ്ങി​ക്കൂ​ട്ടു​ന്ന​വ​രും ഉ​ണ്ട്. ഇ​ത് അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ വി​ല വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മാ​കു​ന്നൂ​വെ​ന്നാ​ണു ഭ​ക്ഷ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്ന​ത്.

സ​പ്ലൈ​കോ​യി​ലും ഹോ​ർ​ട്ടി​കോ​ർ​പ്പി​ലും ഇ​പ്പോ​ൾ നി​യ​ന്ത്രി​ത​മ​ല്ലാ​തെ ത​ന്നെ സാ​ധ​ന​ങ്ങ​ൾ ല​ഭി​ക്കു​ന്നു​ണ്ട്. ജ​ന​ങ്ങ​ൾ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി​ക്കൂ​ട്ടു​ന്ന സാ​ഹ​ച​ര്യം വ​ന്നാ​ൽ സ​പ്ലെ​കോ​യി​ലും ഹോ​ർ​ട്ടി​കോ​ർ​പ്പി​ലും ഒ​രു നി​ശ്ചി​ത അ​ള​വി​ൽ മാ​ത്രം സാ​ധ​ന​ങ്ങ​ൾ ന​ൽ​കി​യാ​ൽ മ​തി​യെ​ന്ന തീ​രു​മാ​നം സ​ർ​ക്കാ​രി​നു കൈ​ക്കൊ​ള്ളേ​ണ്ട ിവ​രും. ഇ​ക്കാ​ര്യം ഈ ​സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ ത​ന്നെ സാ​ധ​നം വാ​ങ്ങാ​നെ​ത്തു​ന്ന​വ​രോ​ടു പ​റ​ഞ്ഞു​തു​ട​ങ്ങി​യി​ട്ടു​ണ്ട്.

ജി​ല്ലാ അ​തി​ർ​ത്തി​ക​ൾ അ​ട​ച്ചി​ടു​ക​യും പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കു​ക​യും ചെ​യ്ത​തോ​ടെ ത​മി​ഴ്നാ​ട്ടി​ലു​ൾ​പ്പെ​ടെ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ കു​ടു​ങ്ങി​യ തി​രു​വ​ന​ന്ത​പു​ര​ത്തു താ​മ​സി​ക്കു​ന്ന​വ​ർ ആ​കെ പ​രി​ഭ്രാ​ന്തി​യി​ലാ​ണ്.

ഉ​റ്റ​വ​രു​ടെ മ​ര​ണ​ത്തി​നും മ​റ്റു അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ൾ​ക്കു​മാ​യി പോ​യ​വ​ർ അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളി​ലെ ബ​ന്ധു വീ​ടു​ക​ളി​ൽ ത​ന്നെ താ​മ​സി​ക്കേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ്.

നാ​ട്ടി​ലെ​ത്താ​ൻ ജി​ല്ലാ ഭ​ര​ണ​കൂ​ട​വു​മാ​യും രാ​ഷ്ട്രീ​യ നേ​തൃ​ത്വ​വു​മാ​യൊ​ക്കെ ഇ​വ​ർ ബ​ന്ധ​പ്പെ​ടു​ന്നു​ണ്ടെ ങ്കി​ലും നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ആ​ർ​ക്കും സ​ഹാ​യി​ക്കാ​ൻ ക​ഴി​യാ​ത്ത നി​ല​യാ​ണു സം​ജാ​ത​മാ​യി​രി​ക്കു​ന്ന​ത്.