സാ​മൂ​ഹ്യ സു​ര​ക്ഷ ഉ​റ​പ്പുവ​രു​ത്താ​ൻ ക​ർ​മനി​ര​ത​രാ​യി വെ​ഞ്ഞാ​റ​മൂ​ട് അ​ഗ്നി​ര​ക്ഷാ​സേ​ന
Thursday, March 26, 2020 10:58 PM IST
വെ​മ്പാ​യം: സാ​മൂ​ഹ്യ സു​ര​ക്ഷ ഉ​റ​പ്പ് വ​രു​ത്താ​ൻ ക​ർ​മ്മ​നി​ര​ത​രാ​യി വെ​ഞ്ഞാ​റ​മൂ​ട് അ​ഗ്നി​ര​ക്ഷാ​സേ​നാ അം​ഗ​ങ്ങ​ൾ രം​ഗ​ത്ത്. കോ​വി​ഡ്- 19 വൈ​റ​സ് പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മാ​ണി​ക്ക​ൽ നെ​ല്ല​നാ​ട്, വാ​മ​ന​പു​രം പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ത്തെ ആ​ളൊ​ഴി​ഞ്ഞ നി​ര​ത്തും പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളും അ​ഗ്നി​ര​ക്ഷാ​സേ​ന അം​ഗ​ങ്ങ​ൾ അ​ണു​വി​മു​ക്ത​മാ​ക്കി.
മാ​ണി​ക്ക​ൽ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ്, ക​ന്യാ​കു​ള​ങ്ങ​ര ക​മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​ർ, വെ​മ്പാ​യം ജം​ഗ്ഷ​ൻ, വാ​മ​ന​പു​രം പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡ്, വാ​മ​ന​പു​രം വി​ല്ലേ​ജ് ഓ​ഫീ​സ്, വെ​ഞ്ഞാ​റ​മൂ​ട് ജം​ഗ്ഷ​ൻ തു​ട​ങ്ങി​യ​യി​ട​ങ്ങ​ളെ​ല്ലാം ക്ലോ​റി​ൻ ക​ല​ർ​ത്തി​യ വെ​ള്ളം ഉ​പ​യോ​ഗി​ച്ച് ക​ഴു​കി അ​ണു​വി​മു​ക്ത​മാ​ക്കി.​സ​മൂ​ഹ്യ സു​ര​ക്ഷ ഉ​റ​പ്പ് വ​രു​ത്താ​നു​ള്ള അ​ഗ്നി ര​ക്ഷാ സേ​ന​യു​ടെ ശ്ര​മ​ങ്ങ​ൾ​ക്ക് പൊ​തു​ജ​ന​ങ്ങ​ളി​ൽ നി​ന്ന് ന​ല്ല പി​ൻ​തു​ണ​യാ​ണ് ല​ഭി​ച്ച​തെ​ന്നും, വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ പ്ര​ദേ​ശ​ങ്ങ​ൾ അ​ണു​വി​മു​ക്ത​മാ​ക്കാ​നു​മു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് വെ​ഞ്ഞാ​റ​മൂ​ട് അ​ഗ്നി​ര​ക്ഷാ സേ​ന​യെ​ന്നും അ​സി.​സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ന​സീ​ർ പ​റ​ഞ്ഞു.
ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ് റ​സ്ക്യു ഓ​ഫീ​സ​ർ​മാ​രാ​യ രാ​ജേ​ന്ദ്ര​ൻ നാ​യ​ർ, നി​സാ​റു​ദീ​ൻ, അ​ജി​ത് കു​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.