കൊ​റോ​ണ​യ്ക്കെ​തി​രാ​യ പോ​രാ​ട്ട​ത്തി​ല്‍ ക​ര്‍​മ​നി​ര​ത​രാ​യി നെ​യ്യാ​റ്റി​ന്‍​ക​ര ഫ​യ​ര്‍ ആ​ന്‍​ഡ് റെസ്ക്യൂ ടീം
Sunday, March 29, 2020 11:20 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര : കൊ​റോ​ണ രോ​ഗ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ നെ​യ്യാ​റ്റി​ന്‍​ക​ര ഫ​യ​ര്‍ ആ​ന്‍​ഡ് റെസ്ക്യൂ സ്റ്റേ​ഷ​ന്‍ സ​ജീ​വം. നെ​യ്യാ​റ്റി​ന്‍​ക​ര സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ സ​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ 47 ജീ​വ​ന​ക്കാ​രും 50 സി​വി​ല്‍ ഡി​ഫ​ന്‍​സ് വോ​ള​ണ്ടി​യ​ര്‍​മാ​രും സ​ജീ​വ​മാ​യി രം​ഗ​ത്തു​ണ്ട്.

സ്റ്റേ​ഷ​നു അ​നു​വ​ദി​ച്ച വാ​ട്ട​ര്‍ മി​സ്റ്റ്ടെ​ണ്ട​ര്‍ എ​ന്ന വാ​ഹ​ന​മാ​ണ് ആ​ശു​പ​ത്രി​ക​ള്‍, കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ, ബ​സ് സ്റ്റോ​പ്പു​ക​ള്‍ മു​ത​ലാ​യ ഇ​ട​ങ്ങ​ളും പാ​ത​യോ​ര​ങ്ങ​ളു​മൊ​ക്കെ അ​ണു​വി​മു​ക്ത​മാ​ക്കാ​ന്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. 450 ലി​റ്റ​ര്‍ വെ​ള്ളം സം​ഭ​രി​ക്കാ​നു​ള്ള ശേ​ഷി ഈ ​വാ​ഹ​ന​ത്തി​നു​ണ്ട്. സോ​ഡി​യം ഹൈ​ഡ്രോ​ക്ലോ​റേ​റ്റ് ക​ല​ര്‍​ന്ന വെ​ള്ള​മാ​ണ് അ​ണു​ന​ശീ​ക​ര​ണ​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

ഈ ​രാ​സ​പ​ദാ​ര്‍​ഥം കി​ട്ടാ​ത്ത സ​ന്ദ​ര്‍​ഭ​ങ്ങ​ളി​ല്‍ ബ്ലീ​ച്ചിം​ഗ് പൗ​ഡ​റി​ന്‍റെ തെ​ളി​ഞ്ഞ വെ​ള്ള​വും ഉ​പ​യോ​ഗി​ക്കാ​റു​ണ്ട്. നെ​യ്യാ​റ്റി​ന്‍​ക​ര​യി​ലെ അ​ണു​നാ​ശ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി ഫ​യ​ര്‍ ആ​ന്‍​ഡ് റ​സ്ക്യൂ സ്റ്റേ​ഷ​ന് ന​ഗ​ര​സ​ഭ​യാ​ണ് ബ്ലീ​ച്ചിം​ഗ് പൗ​ഡ​ര്‍ ന​ല്‍​കി​യ​ത്. നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​സ​ഭ​യി​ലും അ​ഞ്ചു പ​ഞ്ചാ​യ​ത്തു പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി ആ​രം​ഭി​ച്ച ക​മ്യൂ​ണി​റ്റി കി​ച്ച​നു​ക​ളി​ല്‍ ജോ​ലി ചെ​യ്യു​ന്ന​വ​ര്‍​ക്കു​ള്ള മാ​സ്ക്കു​ക​ള്‍ ഫ​യ​ര്‍ ആ​ന്‍​ഡ് റ​സ്ക്യൂ ടീം ​ത​യാ​റാ​ക്കി.​സ്റ്റേ​ഷ​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള സി​വി​ല്‍ ഡി​ഫ​ന്‍​സ് വോ​ള​ണ്ടി​യ​ര്‍​മാ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് മാ​സ്ക്കു​ക​ള്‍ നി​ര്‍​മി​ക്കു​ന്ന​ത്. മാ​സ്ക്കു​ക​ള്‍ ന​ഗ​ര​ത്തി​ലെ ചെ​റു​കി​ട വ്യാ​പാ​രി​ക​ള്‍​ക്കും ക​ട​ക​ള്‍​ക്കു​മാ​യി വി​ത​ര​ണം ചെ​യ്തു.

ബ്രേ​ക്ക് ദ ​ചെ​യി​ന്‍ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നെ​യ്യാ​റ്റി​ന്‍​ക​ര ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ കാ​ഷ്വാ​ലി​റ്റി​യി​ലും നെ​യ്യാ​റ്റി​ന്‍​ക​ര റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലും കൈ ​ക​ഴു​ക​ല്‍ സം​വി​ധാ​ന​ങ്ങ​ള്‍ സ്ഥാ​പി​ച്ചു. സോ​പ്പ് ലാ​യ​നി, സാ​നി​റ്റൈ​സ​ര്‍ എ​ന്നി​വ​യും ത​യാ​റാ​ക്കു​ന്നു​ണ്ട്. ഇ​ന്ന​ലെ നെ​യ്യാ​റ്റി​ന്‍​ക​ര പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ജീ​പ്പു​ക​ളും ന​ഗ​ര​സ​ഭ ഓ​ഫീ​സും പ​രി​സ​ര​വും അ​ണു​നാ​ശി​നി ഉ​പ​യോ​ഗി​ച്ച് ശു​ചീ​ക​രി​ച്ചു.