അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്കു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഉ​റ​പ്പാ​ക്കും: മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ
Sunday, March 29, 2020 11:20 PM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ലെ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ലോ​ക്ക് ഡൗ​ൺ കാ​ല​യ​ള​വി​ൽ യാ​തൊ​രു ബു​ദ്ധി​മു​ട്ടും ഉ​ണ്ടാ​കാ​തി​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ. വെ​ള്ള​വും ഭ​ക്ഷ​ണ​വും താ​മ​സ​വു​മ​ട​ക്ക​മു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളെ​ല്ലാം ന​ൽ​കാ​ൻ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ എ​ത്തി​ക്കു​ന്ന ക​രാ​റു​കാ​രു​മാ​യി സം​സാ​രി​ച്ച് ആ​വ​ശ്യ​മാ​യ കൂ​ടു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. ഒ​റ്റ​പ്പെ​ട്ട അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ സ​ഹാ​യി​ക്കു​ന്ന​തി​ന് ത​ദ്ദേ​ശ ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ ക്ര​മീ​ക​ര​ണം ഒ​രു​ക്ക​ണം. ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സി​ൽ കോ​വി​ഡ് 19 അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ക​മ്യൂ​ണി​റ്റി കി​ച്ച​നു​ക​ളി​ലേ​ക്ക് ആ​ളു​ക​ളി​ൽ നി​ന്ന് സം​ഭാ​വ​ന സ്വീ​ക​രി​ക്കാം. എ​ന്നാ​ൽ അ​തി​നാ​യി യാ​ത്ര ചെ​യ്യാ​ൻ പാ​ടി​ല്ല. ബ​ന്ധ​പ്പെ​ട്ട​വ​രെ അ​റി​യി​ച്ചാ​ൽ അ​വ​ർ പോ​യി സാ​ധ​ന​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​ന​മു​ണ്ടാ​ക​ണം. പാ​ച​ക സ്ഥ​ല​ങ്ങ​ളി​ൽ ആ​ളു​കൂ​ടു​ന്ന​തും അ​നു​വ​ദി​ക്കി​ല്ല. ജി​ല്ല​യി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് ദീ​ർ​ഘ​ദൂ​രം യാ​ത്ര ചെ​യ്തെ​ത്തി​യ​വ​രെ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ പാ​ർ​പ്പി​ച്ച​താ​യും കാ​സ​ർ​കോ​ഡ് ഭാ​ഗ​ത്ത് സ​ഞ്ച​രി​ച്ച് മ​ട​ങ്ങി വ​ന്ന​വ​രെ വി​വി​ധ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ പാ​ർ​പ്പി​ക്കു​ന്ന​തി​നാ​വ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.