അ​തിഥി തൊ​ഴി​ലാ​ളി​ക​ളു​ടെ താ​മ​സ​സ്ഥ​ല​ങ്ങ​ളിൽ സ​ന്ദ​ർ​ശനം നടത്തി
Monday, March 30, 2020 11:10 PM IST
വെ​ഞ്ഞാ​റ​മൂ​ട്: ഡി.​കെ.​മു​ര​ളി എം​എ​ൽ​എയു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ താ​മ​സ​സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു. എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വെ​ഞ്ഞാ​റ​മൂ​ട്ടി​ലെ നൂ​റ്റി എ​ൺ​പ​തോ​ളം വ​രു​ന്ന അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ താ​മ​സം സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഉ​റ​പ്പു വ​രു​ത്തി​യ​ത്.
നി​ല​വി​ലെ യാ​ത്രാ​വി​ല​ക്കു​ക​ളെ​യും മ​റ്റ് നി​യ​മ​ങ്ങ​ളെ​യും കു​റി​ച്ച് ഇ​വ​രെ ബോ​ധ​വാ​ൻ​മാ​രാ​ക്കി.​വാ​ട​ക ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം ക​ണ്ടെ​ത്തും എ​ന്നും ഇ​വ​ർ​ക്ക് ഉ​റ​പ്പ് ന​ൽ​കി.
നെ​ല്ല​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ജി​ത് എ​സ്.​കു​റു​പ്പ്, വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് ഇ​ൻ​സ്പ​ക്ട​ർ വി.​കെ. വി​ജ​യ​രാ​ഘ​വ​ൻ, പ​ഞ്ചാ​യ​ത്ത് അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി സ​ജു​കു​മാ​ർ, സ​ബ് ഇ​ൻ​സ്പ​ക്ട​ർ മ​ധു, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ബി​നു എ​സ്.​നാ​യ​ർ, അ​നി​ൽ​കു​മാ​ർ, ബി.​എ​സ്.​പ​ര​മേ​ശ്വ​ര​ൻ, ജ​ന​മൈ​ത്രി പോ​ലീ​സ് കോ- ​ഓ​ർ​ഡി​നേ​റ്റ​ർ ഷെ​രീ​ർ വെ​ഞ്ഞാ​റ​മൂ​ട് തു​ട​ങ്ങി​യ​വ​ർ അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.‌