സഞ്ചരിക്കുന്ന വി​പ​ണ​ന യൂ​ണി​റ്റു​ക​ൾ പൊ​ന്മു​ടി​യി​ലെ​ത്തു​ം: ഡി.​കെ. മു​ര​ളി എം​എ​ൽ​എ
Tuesday, March 31, 2020 11:16 PM IST
വി​തു​ര : പൊ​ന്മു​ടി​യി​ലെ താ​മ​സ​ക്കാ​ർ​ക്ക് അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​നാ​യി ഹോ​ർ​ട്ടി​കോ​ർ​പ്പി​ന്‍റെ​യും സ​പ്ലൈ​കോ​യു​ടെ​യും സഞ്ചരിക്കുന്ന വി​പ​ണ​ന യൂ​ണി​റ്റു​ക​ൾ വ​രും ദി​വ​സ​ങ്ങ​ളി​ൽ പൊ​ന്മു​ടി​യി​ലെ​ത്തു​മെ​ന്ന് ഡി.​കെ. മു​ര​ളി എം​എ​ൽ​എ അ​റി​യി​ച്ചു. ലോ​ക്ക് ഡൗ​ണി​നെ​ത്തു​ട​ർ​ന്ന് വാ​ഹ​ന​മി​ല്ലാ​ത്ത​തി​നാ​ൽ നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ ആ​ളു​ക​ൾ ബു​ദ്ധി​മു​ട്ടി​യി​രു​ന്നു.
ഇ​തേ​ത്തു​ട​ർ​ന്ന് ജി​ല്ലാ​ക​ള​ക്ട​ർ, സ​പ്ലൈ​കോ, ഹോ​ർ​ട്ടി​കോ​ർ​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രു​മാ​യി എം​എ​ൽ​എ ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് തീ​രു​മാ​ന​മു​ണ്ടാ​യ​ത്.