മ​രു​ന്നു​ക​ള്‍​ക്ക് ക്ഷാ​മം:​ മു​ഖ്യ​മ​ന്ത്രിക്ക് പ​രാ​തി ന​ൽ​കി
Tuesday, March 31, 2020 11:16 PM IST
നെ​ടു​മ​ങ്ങാ​ട്: താ​ലൂ​ക്കി​ലെ മെ​ഡി​ക്ക​ല്‍ സ്റ്റോ​റു​ക​ളി​ല്‍ വി​വി​ധ​ത​രം മ​രു​ന്നു​ക​ളു​ടെ ക്ഷാ​മം അ​നു​ഭ​വ​പ്പെ​ടു​ന്ന​താ​യി പ​രാ​തി.
​പ്ര​മേ​ഹ ഹൃ​ദ്രോ​ഹ മ​രു​ന്നു​ക​ളും ജ​ന​റ​ല്‍ വി​ഭാ​ഗ​ത്തി​ലു​ള്ള മ​രു​ന്നു​ക​ള്‍​ക്കു​മാ​ണ് ക്ഷാ​മം അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ജി​ല്ല​യി​ല്‍ സ​പ്ലൈ ചെ​യ്യു​ന്ന മൊ​ത്ത വ്യാ​പാ​രി ഏ​ജ​ന്‍​സി​ക​ള്‍ മ​രു​ന്നു​ക​ള്‍ സ​പ്ലൈ ചെ​യ്യു​ന്നി​ല്ലാ​യെ​ന്നും ര​ഹ​സ്യ​മാ​യി സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ള്‍​ക്ക് മ​രു​ന്ന് സ​പ്ലൈ ചെ​യ്യു​ന്നു​ണ്ടെ​ന്നും മെ​ഡി​ക്ക​ല്‍ സ്റ്റോ​ര്‍ ന​ട​ത്തി​പ്പു​കാ​ര്‍ പ​റ​യു​ന്ന​ത്. വി​ഷ​യ​ത്തി​ല്‍ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ആ​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​നാ​ട് സു​രേ​ഷ് മു​ഖ്യ​മ​ന്തി​ക്ക് ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.