ലോ​റി​യി​ല്‍ നി​ന്നും ഗോ​ത​മ്പ് ചാ​ക്കു​ക​ള്‍ റോ​ഡി​ലേ​യ്ക്ക് തെ​റി​ച്ചു വീ​ണു
Wednesday, April 1, 2020 10:53 PM IST
നെ​ടു​മ​ങ്ങാ​ട് : സ​പ്ലൈ​ക്കോ​യു​ടെ നെ​ടു​മ​ങ്ങാ​ട് ഗോ​ഡൗ​ണി​ലേ​യ​ക്ക് കൊ​ണ്ടു വ​രി​ക​യാ​യി​രു​ന്ന 25ചാ​ക്കി​ല​ധി​കം ഗോ​ത​മ്പ് ചാ​ക്കു​ക​ള്‍ ലോ​റി​യി​ല്‍ നി​ന്നും റോ​ഡി​ലേ​യ്ക്ക് തെ​റി​ച്ചു വീ​ണു.

ക​ഴ​ക്കൂ​ട്ട​ത്തെ എ​ഫ്സി​ഐ ഗോ​ഡൗ​ണി​ല്‍ നി​ന്നു‌‌​കൊ​ണ്ടു​വ​ന്ന ഗോ​ത​മ്പ് ലോ​ഡാ​ണ് നെ​ടു​മ​ങ്ങാ​ട്- വെ​മ്പാ​യം റോ​ഡി​ല്‍ ഇ​രി​ഞ്ച​യ​ത്തി​നു സ​മീ​പ​ത്തെ വ​ള​വി​ൽ​വ​ച്ച് റോ​ഡി​ൽ വീ​ണ​ത്.

റോ​ഡി​ന്‍റെ ഇ​രു​വ​ശ​ത്തേ​യ്ക്കു​മാ​ണ് ചാ​ക്കു കെ​ട്ടു​ക​ള്‍ തെ​റി​ച്ചു വീ​ണ​ത്. റോ​ഡി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ അ​ധി​ക​മി​ല്ലാ​തി​രു​ന്ന​തി​നാ​ല്‍ വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി. ചാ​ക്ക് റോ​ഡി​ൽ വീ​ണ് പൊ​ട്ടി​യ​തോ​ടെ പ​രി​സ​ര​മാ​കെ ഗോ​ത​ന്പു​കൊ​ണ്ട് നി​റ​ഞ്ഞു.

ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ലോ​റി​ക​ള്‍ ഗോ​ഡൗ​ണി​ല്‍ സാ​ധ​ന​ങ്ങ​ള്‍ ഇ​റ​ക്കി​യ ശേ​ഷം തി​രി​ച്ചെ​ത്തി​യാ​ണ് റോ​ഡി​ല്‍ വീ​ണ ചാ​ക്കു​ക​ളും പാ​ഴാ​യി​പ്പോ​യ ഗോ​ത​മ്പും വാ​രി​യെ​ടു​ത്തു.