ലോ​ക്ക് ഡൗ​ൺ ലം​ഘ​ന​ങ്ങ​ൾ​ക്കെ​തി​രെ​യു​ള്ള ന​ട​പ​ടി​ക​ൾ ക​ർ​ശ​ന​മാ​ക്കി
Wednesday, April 1, 2020 10:57 PM IST
തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​രി​ന്‍റെ സൗ​ജ​ന്യ റേ​ഷ​ൻ വി​ത​ര​ണ​വും വി​വി​ധ പെ​ൻ​ഷ​നു​ക​ളു​ടെ വി​ത​ര​ണ​വും ആ​രം​ഭി​ച്ച​തോ​ടെ പോ​ലീ​സ് പ​രി​ശോ​ധ​ന​ക​ളും ന​ട​പ​ടി​ക​ളും ശ​ക്ത​മാ​ക്കി​യ​താ​യി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ബ​ൽ​റാം കു​മാ​ർ ഉ​പാ​ദ്ധ്യാ​യ അ​റി​യി​ച്ചു. തി​രു​വ​ന​ന്ത​പു​രം റൂ​റ​ല്‍ പ​രി​ധി​യി​ലെ പോ​ത്ത​ൻ​കോ​ട് കോ​വി​ഡ് രോ​ഗം ബാ​ധി​ച്ച് ഒ​രാ​ൾ മ​ര​ണ​പ്പെ​ട്ട​തും, രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​നു​മാ​യാ​ണ് പ​രി​ശോ​ധ​ന ക​ർ​ക്ക​ശ​മാ​ക്കി​യ​ത്.
അ​തേ സ​മ​യം ലോ​ക്ക്ഡൗ​ണി​ന്‍റെ എ​ട്ടാം ദി​വ​സ​മാ​യ ഇ​ന്ന​ലെ​യും വി​ല​ക്കു ലം​ഘി​ച്ച് യാ​ത്ര ചെ​യ്ത 48 പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു. കൂ​ട​ത​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത് നേ​മം, ക​ന്‍റോ​ൺ​മെ​ന്‍റ് പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​ണ്. 35 വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. 31 ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളും മൂ​ന്നു ഒാ​ട്ടോ​റി​ക്ഷ​ക​ളും ഒ​രു കാ​റു​മാ​ണ് പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത​ത്. ഈ ​വാ​ഹ​ന​ങ്ങ​ൾ എ​ല്ലാം 21 ദി​വ​സം ക​ഴി​ഞ്ഞേ വി​ട്ടു ന​ൽ​കു​ക​യു​ള്ളൂ. അ​നാ​വ​ശ്യ​മാ​യി സ്പെ​യ​ര്‍ പാ​ര്‍​ട്സ് ക​ട തു​റ​ന്ന ക​ട​യു​ട​മ​ക്കെ​തി​രെ നേ​മം പോ​ലീ​സ് കേ​സെ​ടു​ത്തു.
സ​ർ​ക്കാ​ർ കാ​ർ​ഡ് ന​മ്പ​ര്‍ അ​നു​സ​രി​ച്ച് മു​ൻ​കൂ​ട്ടി ക്ര​മീ​ക​രി​ച്ച പ്ര​കാ​ര​മു​ള്ള​വ​ര​ല്ലാ​തെ റേ​ഷ​ൻ വാ​ങ്ങു​ന്ന​തി​നാ​യി വ​ന്ന നി​ര​വ​ധി പേ​രെ കാ​ർ​ഡ് പ​രി​ശോ​ധി​ച്ച് തി​രി​ച്ച് വി​ടേ​ണ്ട സാ​ഹ​ച​ര്യം ഉ​ണ്ടാ​യ​തി​നാ​ൽ ഇ​ന്ന് ര​ണ്ട്, മൂ​ന്ന് ന​മ്പ​രു​ക​ളി​ല്‍ അ​വ​സാ​നി​ക്കു​ന്ന കാ​ര്‍​ഡ് ഉ​ട​മ​ക​ള്‍ മാ​ത്ര​മേ റേ​ഷ​ൻ ക​ട​ക​ളി​ൽ വ​രാ​ൻ പാ​ടു​ള്ളൂ. ഒ​രു വീ​ട്ടി​ൽ നി​ന്നും ആ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​നാ​യി ഒ​രു വ്യ​ക്തി​മാ​ത്ര​മേ പു​റ​ത്തി​റ​ങ്ങാ​ൻ പാ​ടു​ള്ളൂ എ​ന്നും സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു.
അ​തു​പോ​ലെ ത​ന്നെ പെ​ൻ​ഷ​ൻ വാ​ങ്ങാ​ന്‍ മു​ന്‍​കൂ​ട്ടി നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന പ്ര​കാ​രം സ​ര്‍​വീ​സ് പെ​ന്‍​ഷ​ന്‍ എ​സ്ബി അ​ക്കൗ​ണ്ട് ന​മ്പ​ര്‍ പൂ​ജ്യം,ഒ​ന്ന് എ​ന്നീ ന​മ്പ​രു​ക​ളി​ല്‍ അ​വ​സാ​നി​ക്കു​ന്ന​വ​ര്‍ ബാ​ങ്കു​ക​ളി​ല്‍ പെ​ന്‍​ഷ​ന്‍ വാ​ങ്ങാ​ന്‍ പോ​കാ​ന്‍ പാ​ടു​ള്ളൂ. അ​തു​പോ​ലെ ത​ന്നെ സ​ര്‍​വീ​സ്കു​ടും​ബ പെ​ന്‍​ഷ​നു​ക​ള്‍​ക്ക് ട്ര​ഷ​റി​ക​ളി​ല്‍ പോ​കു​ന്ന​വ​ര്‍, പി ​ടി എ​സ് ബി ​അ​ക്കൗ​ണ്ട് ന​മ്പ​ര്‍ പൂ​ജ്യ​ത്തി​ല്‍ അ​വ​സാ​നി​ക്കു​ന്ന​വ​ര്‍ രാ​വി​ലെ ഒ​ന്പ​തു മു​ത​ല്‍ ഉ​ച്ച​ക്ക് ഒ​ന്നു​വ​രെ​യും പി​ടി​എ​സ്ബി അ​ക്കൗ​ണ്ട് ന​മ്പ​ര്‍ ഒ​ന്നി​ല്‍ അ​വ​സാ​നി​ക്കു​ന്ന​വ​ര്‍ ഉ​ച്ച​ക്ക് ഒ​ന്നു മു​ത​ല്‍ അ​ഞ്ചു വ​രെ​യും മാ​ത്ര​മേ ഇ​ന്ന് പോ​കാ​ന്‍ പാ​ടു​ള്ളൂ. ക്ര​മ​പ്ര​കാ​ര​മ​ല്ലാ​തെ വ​രു​ന്ന​വ​രെ യാ​തൊ​രു കാ​ര​ണ​വ​ശാ​ലും പോ​കാ​ൻ അ​നു​വ​ദി​ക്കി​ല്ല.
ജി​ല്ല വി​ട്ടു പോ​കു​ന്ന​തി​നാ​യി പ​ല​രും പാ​സി​ന് അ​പേ​ക്ഷ ന​ല്‍​കി​യി​ട്ടു​ണ്ട്. മ​ര​ണം പോ​ലു​ള്ള അ​ത്യാ​വ​ശ്യ ഘ​ട്ട​ത്തി​ലേ പാ​സ്‌ അ​നു​വ​ദി​ക്കു​ക​യു​ള്ളൂ വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു .
ന​ഗ​രാ​തി​ർ​ത്തി​യോ​ട് ചേ​ർ​ന്നു​ള്ള പോ​ത്ത​ൻ​കോ​ട് പ​ഞ്ചാ​യ​ത്തും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളും സ​മ്പൂ​ർ​ണ ലോ​ക്ക് ഡൗ​ൺ ആ​യ​തോ​ടെ ആ ​പ്ര​ദേ​ശ​ങ്ങ​ളു​മാ​യി ന​ഗ​രാ​തി​ർ​ത്തി പ​ങ്കി​ടു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ ക​ർ​ശ​ന വാ​ഹ​ന പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു. മ​തി​യാ​യ കാ​ര​ണ​ങ്ങ​ളും രേ​ഖ​ക​ളും ഇ​ല്ലാ​തെ സി​റ്റി അ​തി​ർ​ത്തി ക​ട​ന്ന് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ത​ട​യു​ക​യും, കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്യും.
സി​റ്റി​യു​ടെ ഇ​ട​റോ​ഡു​ക​ളി​ലും പോ​ലീ​സ് പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്കി അ​നാ​വ​ശ്യ​മാ​യി പു​റ​ത്ത് ചു​റ്റി​ത്തി​രി​യു​ന്ന ആ​ളു​ക​ളു​ടെ വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കും. സി​റ്റി​യു​ടെ ഇ​ട​റോ​ഡു​ക​ളി​ല്‍ സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​തെ ക​ട​ക​ൾ തു​റ​ന്ന് പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​ത് അ​ട​പ്പി​ക്കു​ക​യും കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യും ചെ​യ്യും. രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​യി, അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളും, മ​രു​ന്നു​ക​ളും പു​റ​ത്തി​റ​ങ്ങി നേ​രി​ട്ട് വാ​ങ്ങാ​ന്‍ ശ്ര​മി​ക്കാ​തെ ഓ​ണ്‍​ലൈ​ന്‍,ഹോം​ഡെ​ലി​വ​റി സം​വി​ധാ​ന​ങ്ങ​ള്‍ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തേ​ണ്ട​താ​ണെ​ന്നും ക​മ്മീ​ഷ​ണ​ര്‍ ബ​ൽ​റാം കു​മാ​ർ ഉ​പാ​ദ്ധ്യാ​യ അ​റി​യി​ച്ചു.