കോ​വി​ഡ് -19 സ്വ​യംസു​ര​ക്ഷ ഉ​റ​പ്പാ​ക്കി ബാ​ങ്ക് ജീ​വ​ന​ക്കാ​ർ; വെ​യി​ല​ത്തു വ​ല​ഞ്ഞു പൊ​തു​ജ​നം
Thursday, April 2, 2020 10:47 PM IST
നെ​ടു​മ​ങ്ങാ​ട്: എ​സ്ബി​ഐ നെ​ടു​മ​ങ്ങാ​ട് പ​ഴ​കു​റ്റി ശാ​ഖ താ​ഴി​ട്ടു പൂ​ട്ടി ജീ​വ​ന​ക്കാ​ർ ബാ​ങ്കി​നു​ള്ളി​ൽ ജോ​ലി ചെ​യ്ത​ത് പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി.​പെ​ൻ​ഷ​നും മ​റ്റു അ​ത്യാ​വ​ശ്യ ഇ​ട​പാ​ടു​ക​ളും ന​ട​ത്താ​ൻ വ​ന്ന​വ​ർ ക​ന​ത്ത വെ​യി​ലി​ൽ റോ​ഡി​ൽ ക്യൂ ​നി​ന്ന​തു മ​ണി​ക്കൂ​റു​ക​ൾ .
കോ​വി​ഡ് -19 പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി മു​ൻ ക​രു​ത​ൽ ന​ട​പ​ടി​യു​ടെ​ഭാ​ഗ​മാ​യി എ​സ്ബി​ഐ നെ​ടു​മ​ങ്ങാ​ട് പ​ഴ​കു​റ്റി ശാ​ഖ​യി​ലെ ജീ​വ​ന​ക്കാ​ർ ഇ​ന്ന​ലെ ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​മാ​ണ് വി​വാ​ദ​മാ​യ​ത് .ബാ​ങ്കി​ന്‍റെ മു​ൻ​വ​ശ​ത്തെ വാ​തി​ൽ തു​റ​ന്ന ശേ​ഷം ആ​രും അ​ക​ത്തു ക​ട​ക്കാ​തി​രി​ക്കാ​ൻ ഗ്രി​ൽ അ​ട​ച്ചു താ​ഴി​ട്ടു പൂ​ട്ടി​യ​ശേ​ഷം ഒ​രു ചെ​റി​യ ജ​നാ​ല​യി​ലൂ​ടെ​യാ​ണ് ഇ​ട​പാ​ടു​ക​ൾ ന​ട​ത്തി​യ​ത്.​ഇ​തി​നി​ടെ സ്ത്രീ​ക​ളും ,അം​ഗ പ​രി​മി​ത​രും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി​പേ​ർ ക​ന​ത്ത വെ​യി​ലി​ൽ ക്യൂ​നി​ന്ന് ഏ​റെ ബു​ദ്ധി​മു​ട്ടി ചോ​ദ്യം ചെ​യ്ത​പ്പോ​ൾ നി​ഷേ​ധാ​ത്മ​ക സ​മീ​പ​ന​മാ​ണ് ബാ​ങ്ക് ജീ​വ​ന​ക്കാ​ർ കൈ​ക്കൊ​ണ്ട​തെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്.