ന​ഗ​ര​സ​ഭ വാ​ർ​ഷി​ക പ​ദ്ധ​തി​ക​ൾ​ക്ക് അം​ഗീ​കാ​രം
Thursday, April 2, 2020 10:49 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള 12 ഇ​ന പ​രി​പാ​ടി​ക​ൾ​ക്കും, തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ന്‍റെ സ​മ​ഗ്ര വി​ക​സ​നം, ക്ഷേ​മം എ​ന്നി​വ ല​ക്ഷ്യ​മി​ട്ടു​കൊ​ണ്ടും, ന​ഗ​ര​സ​ഭാ ബ​ജ​റ്റി​ൽ പ​രാ​മ​ർ​ശി​ച്ചി​ട്ടു​ള്ള പ​ദ​ധ​തി​ക​ൾ​ക്കും സ​ദ്ഭ​ര​ണം, ദു​ര​ന്ത നി​വാ​ര​ണം, ശു​ചി​ത്വം, ജ​ല​സം​ര​ക്ഷ​ണം മേ​ഖ​ല​ക​ൾ​ക്കും, വ​നി​ത, പ​ട്ടി​ക​ജാ​തി, മ​ത്സ്യ​മേ​ഖ​ല വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട​വ​രു​ടെ ക്ഷേ​മ​ത്തി​നും, പ്രാ​മു​ഖ്യം ന​ൽ​കി തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ ത​യാ​റാ​ക്കി​യ 377.75 കോ​ടി രൂ​പ​യു​ടെ വാ​ർ​ഷി​ക പ​ദ്ധ​തി​യ്ക്ക് ഡി​പി​സി അം​ഗീ​കാ​രം ല​ഭി​ച്ചു.
2019-20 സാ​ന്പ​ത്തി​ക വ​ർ​ഷം പൂ​ർ​ത്തീ​ക​രി​ക്കാ​ത്ത പ​ദ്ധ​തി​ക​ൾ​കൂ​ടി സ്പി​ൽ ഓ​വ​ർ ഇ​ന​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി പ​ദ്ധ​തി നി​ർ​വ​ഹ​ണം ന​ട​പ്പി​ലാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ന​ഗ​ര​സ​ഭ ആ​രം​ഭി​ച്ചു.