നി​രാ​ലം​ബ​രു​ടെ വി​ശ​പ്പ് അ​ക​റ്റി നെ​യ്യാ​റ്റി​ന്‍​ക​ര​യി​ലെ സ​മൂ​ഹ അ​ടു​ക്ക​ള​ക​ള്‍
Thursday, April 2, 2020 10:49 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര : നെ​യ്യാ​റ്റി​ന്‍​ക​ര മ​ണ്ഡ​ല​ത്തി​ല്‍ ഇ​ന്ന​ലെ വി​വി​ധ സ​മൂ​ഹ അ​ടു​ക്ക​ള​ക​ളി​ലൂ​ടെ 3500 ഓ​ളം പേ​ർ​ക്ക് ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്ത​താ​യി കെ. ​ആ​ന്‍​സ​ല​ന്‍ എം​എ​ല്‍​എ അ​റി​യി​ച്ചു.
നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​സ​ഭ മാ​ത്രം 608 പേ​ര്‍​ക്ക് ഇ​ന്ന​ലെ ഭ​ക്ഷ​ണം ന​ല്‍​കി. കാ​രോ​ട് പ​ഞ്ചാ​യ​ത്ത് 458 പേ​ര്‍​ക്കും കു​ള​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് 755 പേ​ര്‍​ക്കും ചെ​ങ്ക​ൽ പ​ഞ്ചാ​യ​ത്ത് 240 പേ​ര്‍​ക്കും തി​രു​പു​റം പ​ഞ്ചാ​യ​ത്ത് 125 പേ​ര്‍​ക്കും അ​തി​യ​ന്നൂ​ർ പ​ഞ്ചാ​യ​ത്ത് 286 പേ​ര്‍​ക്കും ഭ​ക്ഷ​ണം എ​ത്തി​ച്ചു.
സി​പി​എം ഏ​രി​യ ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ.​കെ. നാ​യ​നാ​ർ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ്, സി​പി​എം അ​മ​ര​വി​ള ലോ​ക്ക​ൽ ക​മ്മ​റ്റി, മ​ണ​ലു​വി​ള ബ്രാ​ഞ്ച്, മാ​ങ്കോ​ട്ടു​കോ​ണം സ​രോ​ജി​നി മെ​മ്മോ​റി​യ​ൽ വാ​യ​ന​ശാ​ല എ​ന്നി​ങ്ങ​നെ നി​ര​വ​ധി സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലും ഇ​ന്ന​ലെ ആ​വ​ശ്യ​ക്കാ​ര്‍​ക്ക് ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്തു.