കോ​വി​ഡ് -19 : ക​ണ്‍​ട്രോ​ള്‍ റൂം ​തു​റ​ന്നു
Friday, April 3, 2020 10:52 PM IST
നെ​യ്യാ​റ്റി​ൻ​ക​ര: നെ​യ്യാ​റ്റി​ൻ​ക​ര ഫ​യ​ർ ആ​ന്‍​ഡ് റെ​സ്ക്യൂ സ്റ്റേ​ഷ​ന്‍റെ​യും സി​വി​ൽ ഡി​ഫ​ൻ​സി​ന്‍റെ​യും കോ​വി​ഡ്-19 ക​ൺ​ട്രോ​ൾ റൂം ​നെ​യ്യാ​റ്റി​ന്‍​ക​ര ഗ​വ. ബോ​യ്സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ല്‍ പ്ര​വ​ര്‍​ത്ത​നംആ​രം​ഭി​ച്ചു.​ക​മ്യൂ​ണി​റ്റി കി​ച്ച​ണി​ൽ ദി​വ​സ​വും ഭ​ക്ഷ​ണ​പ്പൊ​തി​ക​ൾ പാ​യ്ക്ക് ചെ​യ്യു​ന്ന​തി​ന് സി​വി​ല്‍ ഡി​ഫ​ന്‍​സ് ടീം ​അം​ഗ​ങ്ങ​ളു​ടെ സേ​വ​നം ല​ഭി​ക്കു​ന്നു​ണ്ട്. ആ​ശു​പ​ത്രി​യി​ലെ രോ​ഗി​ക​ൾ​ക്കും കൂ​ട്ടി​രി​പ്പു​കാ​ർ​ക്കും ജീ​വ​ന​ക്കാ​രും ഭ​ക്ഷ​ണ വി​ത​ര​ണം ചെ​യ്തു. കാ​ഞ്ഞി​രം​കു​ള​ത്ത് സ്ട്രോ​ക്ക് ബാ​ധി​ച്ച രോ​ഗി​ക്ക് ര​ണ്ടു ദി​വ​സ​ത്തെ മ​രു​ന്ന് സീ​നി​യ​ർ ഫ​യ​ർ ആ​ന്‍​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ പി.​ബി. പ്രേം​കു​മാ​ർ സൗ​ജ​ന്യ​മാ​യി കൈ​മാ​റി.