ആ​രോ​ഗ്യ വ​കു​പ്പ് ജീ​വ​ന​ക്കാ​ര്‍ പോ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​ർ​ക്കെ​തി​രെ പ​രാ​തി ന​ൽ​കി
Saturday, April 4, 2020 11:15 PM IST
വെ​ഞ്ഞാ​റ​മൂ​ട്: ആ​രോ​ഗ്യ വ​കു​പ്പ് ജീ​വ​ന​ക്കാ​രോ​ട് പോ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്ന് പ​രാ​തി. നെ​ല്ല​നാ​ട് പ​ഞ്ചാ​യ​ത്ത് ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍ സ​ന്തോ​ഷ്, ജൂ​ണി​യ​ര്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ സ​ന​ല്‍ കു​മാ​ര്‍ എ​ന്നി​വ​രാ​ണ് കി​ളി​മാ​നൂ​ര്‍ പോ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ കെ.​ബി.​മ​നോ​ജ് കു​മാ​റി​നെ​തി​രെ ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍​ക്കും റൂ​റ​ല്‍ ജി​ല്ലാ പോ​ലീ​സ് സൂ​പ്ര​ണ്ടി​നും പ​രാ​തി ന​ൽ​കി​യ​ത്. വാ​മ​ന​പു​രം പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ നി​ന്നും ക​ല്ല​റ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലേ​ക്ക് അ​ടി​യ​ന്ത​ര​മാ​യി പ​ഞ്ചാ​യ​ത്ത് വാ​ഹ​ന​ത്തി​ല്‍ ക്ഷ​യ​രോ​ഗ ചി​കി​ത്സ​ക്കു​ള്ള കി​റ്റ് എ​ടു​ക്കാ​ന്‍ പോ​വു​ക​യാ​യി​രു​ന്ന ത​ങ്ങ​ളെ കാ​രേ​റ്റ് വ​ച്ച് ത​ട​യു​ക​യും അ​സ​ഭ്യം വി​ളി​ക്കു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു​വെ​ന്നാ​ണ് പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്.