ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​യ്ക്ക് ഡി.​കെ. മു​ര​ളി എം​എ​ൽ​എ ഒ​രു മാ​സ​ത്തെ ശ​മ്പ​ള​വും അ​ല​വ​ൻ​സും ന​ൽ​കും
Saturday, April 4, 2020 11:16 PM IST
വെ​ഞ്ഞാ​റ​മൂ​ട്: കൊ​റോ​ണ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​യ്ക്ക് ഡി.​കെ. മു​ര​ളി എം​എ​ൽ​എ ഒ​രു മാ​സ​ത്തെ ശ​മ്പ​ള​വും അ​ല​വ​ൻ​സും ന​ൽ​കും.

വാ​മ​ന​പു​രം മ​ണ്ഡ​ല​ത്തി​ലെ മു​ഴു​വ​ൻ ജ​ന​പ്ര​തി​നി​ധി​ക​ളും ജീ​വ​ന​ക്കാ​രും, അ​ധ്യാ​പ​ക​രും , എ​ല്ലാ സു​മ​ന​സു​ക​ളും ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​യ്ക്ക് സം​ഭാ​വ​ന ചെ​യ്യ​ണ​മെ​ന്നും ഇ​തി​നു പു​റ​മേ മ​ണ്ഡ​ല​ത്തി​ലെ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ന​ട​ക്കു​ന്ന സ​മൂ​ഹ അ​ടു​ക്ക​ള​യി​ലേ​യ്ക്ക് സം​ഭാ​വ​ന​ക​ൾ ന​ൽ​ക​ണ​മെ​ന്നും എം​എ​ൽ​എ അ​റി​യി​ച്ചു .