ലോ​ക്ക് ഡൗ​ൺ ലം​ഘ​നം: 98 പേ​ർ​ക്കെ​തി​രെ കേ​സ്
Sunday, April 5, 2020 11:59 PM IST
തി​രു​വ​ന​ന്ത​പു​രം: ലോ​ക്ക് ഡൗ​ൺ കാ​ല​ത്ത് വാ​ഹ​ന​ങ്ങ​ളി​ൽ നി​ര​ത്തി​ലി​റ​ങ്ങി അ​നാ​വ​ശ്യ​യാ​ത്ര ന​ട​ത്തു​ന്ന​വ​രെ ക​ണ്ടെ​ത്താ​ൻ സി​റ്റി പോ​ലീ​സ് റോ​ഡ് വി​ജി​ൽ എ​ന്ന പേ​രി​ൽ മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ബ​ൽ​റാം​കു​മാ​ർ ഉ​പാ​ദ്ധ്യാ​യ അ​റി​യി​ച്ചു.വി​ല​ക്കു ലം​ഘ​നം ന​ട​ത്തി​യ 98 പേ​ർ​ക്കെ​തി​രെ ഇ​ന്ന​ലെ കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു.
ഇ​തി​ൽ പൊ​തു​ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യ സു​ര​ക്ഷ​യ്ക്ക് ഭം​ഗം വ​രു​ത്തി രോ​ഗ വ്യാ​പ​ന സാ​ധ്യ​ത ഉ​ണ്ടാ​ക്കു​ന്ന ത​ര​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ച 92 പേ​ർ​ക്കെ​തി​രെ എ​പ്പി​ഡെ​മി​ക് ഡി​സീ​സ​സ് ഓ​ർ​ഡി​ന​ൻ​സ് പ്ര​കാ​ര​വും, വി​ല​ക്ക് ലം​ഘി​ച്ച് അ​നാ​വ​ശ്യ​യാ​ത്ര ചെ​യ്ത ആ​റു പേ​ർ​ക്കെ​തി​രെ​യു​മാ​ണ് കേ​സെ​ടു​ത്ത​തെ​ന്ന് ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു. തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ലെ വി​വി​ധ റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​നി​ലെ അം​ഗ​ങ്ങ​ളു​മാ​യി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ വീ​ഡി​യോ കോ​ൺ​ഫ​റ​ൺ​സിം​ഗ് ന​ട​ത്തി.​ഇ​ന്ന് ഉ​ച്ച​ക്ക് 12 നും ​ക​മ്മീ​ഷ​ണ​ര്‍ വീ​ഡി​യോ കോ​ൺ​ഫ​റ​ൺ​സിം​ഗ് ന​ട​ത്തും. ഇ​ന്ന​ലെ പ​ങ്കെ​ടു​ക്കാ​ന്‍ ക​ഴി​യാ​ത്ത റ​സി​ഡ​ന്‍റ്സ് അ​സ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ള്‍​ക്കു ഇ​ന്ന​ത്തെ വീ​ഡി​യോ കോ​ൺ​ഫ​റ​ൺ​സി​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കാം. വാ​ഹ​ന​ങ്ങ​ളി​ൽ അ​നാ​വ​ശ്യ യാ​ത്ര ന​ട​ത്തു​ന്ന​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി സി​റ്റി പോ​ലീ​സ് ന​ട​പ്പി​ലാ​ക്കു​ന്ന റോ​ഡ് വി​ജി​ൽ ആ​പ്പ് ത​ല​സ്ഥാ​ത്ത് വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന എ​ല്ലാ ഉ​ദ്യോ​ഗ​സ്ഥ​രു​ടേ​യും മൊ​ബൈ​ൽ ഫോ​ണു​ക​ളി​ൽ ഈ ​ആ​പ്ലി​ക്കേ​ഷ​ൻ ഇ​ൻ​സ്റ്റാ​ൾ ചെ​യ്തു.
ഒ​രു ചെ​ക്കിം​ഗ് പോ​യി​ന്‍റി​ൽ ഒ​രു വാ​ഹ​നം ക​ട​ത്തി​വി​ടു​മ്പേ​ൾ അ​വി​ടെ വാ​ഹ​ന​ത്തി​ന്‍റെ ന​മ്പ​ർ, വാ​ഹ​നം പോ​കു​ന്ന സ്ഥ​ലം, ആ​വ​ശ്യം എ​ന്നി​വ എ​ൻ​ട്രി ചെ​യ്യും. അ​ത് അ​പ്പോ​ൾ ത​ന്നെ എ​ല്ലാ പോ​യി​ന്‍റി​ലും ഉ​ള്ള ഉ​ദ്യോ​ഗ​സ്ഥ​രി​ലെ​ത്തും. തു​ട​ർ​ന്നു​ള്ള പ​രി​ശോ​ധ​ന​ക​ളി​ൽ മു​ൻ​കൂ​ട്ടി പ​റ​ഞ്ഞ സ്ഥ​ല​ത്തേ​ക്കോ ആ​വ​ശ്യ​ങ്ങ​ൾ​ക്കോ അ​ല്ലാ​തെ സ​ഞ്ച​രി​ക്കു​ന്ന​വ​രു​ടെ റൂ​ട്ട് മ​ന​സി​ലാ​ക്കാ​ൻ ക​ഴി​യും. ഇ​ത്ത​ര​ത്തി​ൽ അ​നാ​വ​ശ്യ​മാ​യി യാ​ത്ര ചെ​യ്യു​ന്ന​വ​ർ​ക്കെ​തി​രെ എ​പ്പി​ഡെ​മി​ക് ഡി​സീ​സ​സ് ഓ​ർ​ഡി​ന​ൻ​സ് പ്ര​കാ​രം കേ​സ് എ​ടു​ക്കു​മെ​ന്നും ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു. എ​പ്പി​ഡെ​മി​ക് ഡി​സീ​സ​സ് ഓ​ർ​ഡി​ന​ൻ​സ് പ്ര​കാ​രം ഇ​ന്ന​ലെ 92 പേ​ർ​ക്കെ​തി​രെ കേ​സു​ക​ൾ എ​ടു​ത്ത​തി​ൽ കൂ​ടു​ത​ൽ കേ​സു​ക​ൾ ഫോ​ർ​ട്ട്, തി​രു​വ​ല്ലം, വ​ലി​യ​തു​റ എ​ന്നീ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​ണ്. 81 വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. 70 ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളും ഏ​ഴ് ഒാ​ട്ടോ​റി​ക്ഷ​ക​ളും നാ​ല് കാ​റു​ക​ളു​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.
പെ​ൻ​ഷ​ൻ വാ​ങ്ങാ​ന്‍ മു​ന്‍​കൂ​ട്ടി നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന പ്ര​കാ​രം സ​ര്‍​വീ​സ് പെ​ന്‍​ഷ​ന്‍ എ​സ്ബി അ​ക്കൗ​ണ്ട് ന​മ്പ​ര്‍ ആ​റ്,ഏ​ഴ് എ​ന്നീ ന​മ്പ​രു​ക​ളി​ല്‍ അ​വ​സാ​നി​ക്കു​ന്ന​വ​ര്‍ മാ​ത്ര​മേ ഇ​ന്ന് ബാ​ങ്കു​ക​ളി​ല്‍ പെ​ന്‍​ഷ​ന്‍ വാ​ങ്ങാ​ന്‍ പോ​കാ​ന്‍ പാ​ടു​ള്ളൂ.അ​തു​പോ​ലെ ത​ന്നെ സ​ര്‍​വീ​സ്കു​ടും​ബ പെ​ന്‍​ഷ​നു​ക​ള്‍​ക്ക് ട്ര​ഷ​റി​ക​ളി​ല്‍ പോ​കു​ന്ന​വ​ര്‍ പി​ടി​എ​സ്ബി അ​ക്കൗ​ണ്ട് ന​മ്പ​ര്‍ ആ​റി​ല്‍ അ​വ​സാ​നി​ക്കു​ന്ന​വ​ര്‍ ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തു മു​ത​ല്‍ ഉ​ച്ച​ക്ക് ഒ​ന്നു​വ​രെ​യും പി​ടി​എ​സ് ബി ​അ​ക്കൗ​ണ്ട് ന​മ്പ​ര്‍ ഏ​വി​ൽ​ല്‍ അ​വ​സാ​നി​ക്കു​ന്ന​വ​ര്‍ ഉ​ച്ച​ക്ക് ര​ണ്ടു മു​ത​ല്‍ അ​ഞ്ചു​വ​രെ​യും മാ​ത്ര​മേ പോ​കവൂ.