കി​ണ​റ്റി​ൽ വീ​ണ പോ​ത്തി​നെ അ​ഗ്നി​ര​ക്ഷാ സേ​ന ര​ക്ഷി​ച്ചു
Monday, April 6, 2020 11:20 PM IST
കാ​ട്ടാ​ക്ക​ട : മ​ല​യ​ത്ത് കി​ണ​റ്റി​ൽ വീ​ണ പോ​ത്തി​നെ അ​ഗ്നി​ര​ക്ഷാ സേ​ന ര​ക്ഷി​ച്ചു. കി​ണ​റ്റി​നു​ള്ളി​ൽ വാ​യു ക​ട​ക്കാ​ത്ത​തും പാ​മ്പി​നെ ക​ണ്ട​തും ര​ക്ഷാ ദൗ​ത്യം ഏ​റെ നേ​രം ത​ട​സ​പ്പെ​ട്ടു​ത്തി.
മ​ല​യം കു​ള​ങ്ങ​ര​ക്കോ​ണം ലീ​ല​യു​ടെ കി​ണ​റ്റി​ൽ ഇ​ട​മ​ല ക്രി​സ്തു​ദാ​സ് മ​ന്ദി​ര​ത്തി​ൽ പീ​റ്റ​റു​ടെ പോ​ത്താ​ണ് വീ​ണ​ത്. അ​റു​പ​ത് അ​ടി താ​ഴ്ച​യും മൂ​ന്ന​ടി വ്യാ​സ​വും ആ​ൾ​മ​റ​യി​ല്ലാ​ത്ത​തു​മാ​യ കി​ണ​റി​ലാ​ണ് ഇ​ന്ന​ലെ രാ​വി​ലെ പോ​ത്ത് വീ​ണ​ത്. അ​ഗ്നി​ര​ക്ഷാ സേ​ന​യെ​ത്തി കി​ണ​റ്റി​ൽ ക​ണ്ട പാ​മ്പി​നെ ആ​ദ്യം പു​റ​ത്തെ​ടു​ത്തു.
അ​തി​നു ശേ​ഷം ഓ​ക്സി​ജ​ൻ സി​ലി​ണ്ട​ർ ഇ​റ​ക്കി​യ ശേ​ഷ​മാ​ണ് സീ​നി​യ​ർ റ​സ്ക്യു ഓ​ഫീ​സ​ർ കെ.​മോ​ഹ​ന​കു​മാ​റും ഫ​യ​ർ ആ​ൻ​ഡ് റ​സ്ക്യു ഓ​ഫീ​സ​ർ പ്ര​ശാ​ന്തും ചേ​ർ​ന്ന് പോ​ത്തി​നെ പു​റ​ത്തെ​ത്തി​ച്ച​ത്.