ജി​ല്ല​യി​ൽ വി​പു​ല​മാ​യ ഐ​സൊ​ലേ​ഷ​ൻ സൗ​ക​ര്യം
Monday, April 6, 2020 11:20 PM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ൽ കോ​വി​ഡ്-19 പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വി​വി​ധ ഇ​ട​ങ്ങ​ളി​ൽ ഐ​സൊ​ലേ​ഷ​ൻ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി. തി​രു​വ​ന​ന്ത​പു​രം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ 29 കി​ട​ക്ക​ക​ൾ, മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ 50 , നെ​യ്യാ​റ്റി​ൻ​ക​ര ജി​എ​ച്ചി​ൽ ഒ​ന്പ​ത്, നെ​ടു​മ​ങ്ങാ​ട് എ​ട്ട്,പേ​രൂ​ർ​ക്ക​ട 10, എ​സ് എ ​ടി ആ​ശു​പ​ത്രി​യി​ൽ 10 കി​ട​ക്ക​ക​ൾ വീ​ത​മാ​ണു​ള്ള​ത്. എ​സ് യുടി റോ​യ​ൽ ആ​ശു​പ​ത്രി​യി​ൽ 145, എ​സ് ആ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ 350 ​കി​ട​ക്ക​ക​ളു​ണ്ട്. ചി​റ​യി​ൻ​കീ​ഴ് താ​ലൂ​ക്കി​ലെ ഒാ​ഡി​റ്റോ​റി​യ​ങ്ങ​ളി​ൽ 2200 കി​ട​ക്ക​ക​ൾ ത​യാ​റാ​ക്കാ​നും അ​ടി​മ​ല​ത്തു​റ​യി​ൽ 1000 കി​ട​ക്ക​ക​ൾ ത​യാ​റാ​ക്കാ​നു​മു​ള്ള സ്ഥ​ല സൗ​ക​ര്യ​മു​ണ്ട്.
സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ കോ​വി​ഡ്-19 പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി കേ​ര​ളാ പ്രൈ​വ​റ്റ് സ്കൂ​ൾ (എ​യ്ഡ​ഡ്) മാ​നേ​ജേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന​ത്തു​ട​നീ​ള​മു​ള്ള 2600ഓ​ളം അം​ഗ​ങ്ങ​ളു​ടെ സ്കൂ​ൾ കെ​ട്ടി​ട​ങ്ങ​ളും അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളും വി​ട്ടു​ന​ൽ​കാ​ൻ ത​യാ​റാ​ണെ​ന്ന് അ​റി​യി​ച്ചു. കൂ​ടാ​തെ കേ​ര​ള ആ​യു​ർ​വേ​ദ ഹോ​സ്പി​റ്റ​ൽ മാ​നേ​ജ്മെ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ശു​പ​ത്രി​ക​ളി​ൽ ഐ​സൊ​ലേ​ഷ​ൻ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കാ​ൻ സ​ന്ന​ദ്ധ​ത അ​റി​യി​ച്ചി​രു​ന്നു.
ജി​ല്ല​യി​ലെ ത​ഹ​സി​ൽ​ദാ​ർ​മാ​രി​ൽ നി​ന്നും ല​ഭി​ച്ച വി​വ​ര​മ​നു​സ​രി​ച്ച് (കി​ട​ക്ക​ക​ൾ സ​ജ്ജീ​ക​രി​ക്കാ​നു​ള്ള സ്ഥ​ല​സൗ​ക​ര്യം ഒ​ഴി​കെ)​കാ​ട്ടാ​ക്ക​ട 100, ചി​റ​യി​ൻ​കീ​ഴ് 100, നെ​ടു​മ​ങ്ങാ​ട് 532, വ​ർ​ക്ക​ല 532, നെ​യ്യാ​റ്റി​ൻ​ക​ര 431 കി​ട​ക്ക​ക​ൾ ല​ഭ്യ​മാ​ണ്.
മാ​ർ ഇൗ​വാ​നി​യോ​സ് ഹോ​സ്റ്റ​ലു​ക​ളി​ൽ 1866 കി​ട​ക്ക​ക​ളും മ​റ്റ് ഹോ​സ്റ്റ​ലു​ക​ളി​ൽ 2433 കി​ട​ക്ക​ക​ളും ഐ​സൊ​ലേ​ഷ​ൻ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ല​ഭ്യ​മാ​ണ്. ജ​ന​റ​ൽ ആ​ശു​പ​ത്രി​യും മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യും കോ​വി​ഡ് ആ​ശു​പ​ത്രി​ക​ളാ​യി പ​രി​വ​ർ​ത്ത​നം ചെ​യ്താ​ൽ കി​ട​ക്ക​ക​ളു​ടെ എ​ണ്ണം ആ​യി​ര​മാ​യി ഉ​യ​ർ​ത്തും. കാ​ര​ക്കോ​ണം നിം​സ് ആ​ശു​പ​ത്രി​ക​ൾ 75 കി​ട​ക്ക​ക​ൾ വീ​തം ന​ൽ​കാ​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.
ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന് കീ​ഴി​ൽ കോ​വി​ഡ്19 പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി രൂ​പീ​ക​രി​ച്ച ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ മാ​നേ​ജ്മെ​ന്‍റ് ടീം ​കി​ട​ക്ക​ക​ൾ സ​ജ്ജീ​ക​രി​ക്കാ​ൻ ല​ഭ്യ​മാ​യ സ്ഥ​ല സൗ​ക​ര്യ​ങ്ങ​ളെ സം​ബ​ന്ധി​ച്ചും കി​ട​ക്ക​ക​ളെ സം​ബ​ന്ധി​ച്ചും വി​ല​യി​രു​ത്ത​ൽ ന​ട​ത്തും.