പൊ​ഴി​യൂ​രി​ലെ 28 മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ പ​രി​ശോ​ധ​ന ഫ​ലം നെ​ഗ​റ്റീ​വ്
Tuesday, April 7, 2020 11:49 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര: കാ​സ​ർ​ഗോ​ഡ് തീ​ര​ത്ത് മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​യ പൊ​ഴി​യൂ​രി​ലെ 28 മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ​യും കോ​വി​ഡ് -19 രോ​ഗ​പ​രി​ശോ​ധ​ന ഫ​ലം നെ​ഗ​റ്റീ​വാ​ണെ​ന്ന് കെ. ​ആ​ന്‍​സ​ല​ന്‍ എം​എ​ല്‍​എ അ​റി​യി​ച്ചു.
കോ​വി​ഡ് -19 നി​രീ​ക്ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നെ​യ്യാ​റ്റി​ന്‍​ക​ര നിം​സ് ആ​ശു​പ​ത്രി​യി​ലെ ഹോ​സ്റ്റ​ൽ മ​ന്ദി​ര​ത്തി​ലാ​ണ് ഇ​വ​രെ പാ​ര്‍​പ്പി​ച്ചി​രു​ന്ന​ത്. രോ​ഗ​ബാ​ധ ഇ​ല്ലെ​ന്ന പ​രി​ശോ​ധ​ന ഫ​ലം ല​ഭ്യ​മാ​യ​തി​നെ​ത്തു​ട​ര്‍​ന്ന് അ​വ​ർ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി.
പൊ​ഴി​യൂ​രി​ലെ ര​ണ്ട് സ്കൂ​ളു​ക​ളി​ലാ​യി നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന 100 പേ​ര്‍ ഐ​സൊ​ലേ​ഷ​ൻ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​യ​തി​നാ​ല്‍ വീ​ടു​ക​ളി​ലേ​യ്ക്ക് തി​രി​കെ പോ​യ​താ​യും ആ​ന്‍​സ​ല​ന്‍ എം​എ​ല്‍​എ അ​റി​യി​ച്ചു.