ലോ​ക്ക്ഡൗ​ൺ ലം​ഘ​നം: പി​ടി​ച്ചെ​ടു​ത്ത വാ​ഹ​ന​ങ്ങ​ൾ കൊ​ണ്ട് പാ​ർ​ക്കിം​ഗ് യാ​ർ​ഡ് നി​റ​ഞ്ഞു
Tuesday, April 7, 2020 11:53 PM IST
നെ​ടു​മ​ങ്ങാ​ട്: ലോ​ക്ക്ഡൗ​ൺ ലം​ഘി​ച്ച് നി​ര​ത്തി​ൽ ഇ​റ​ങ്ങി പോ​ലീ​സ് പി​ടി​കൂ​ടി​യ വാ​ഹ​ന​ങ്ങ​ൾ കൊ​ണ്ട് സ്വ​കാ​ര്യ ക​ല്യാ​ണ മ​ണ്ഡ​പ​ത്തി​ന്‍റെ പാ​ർ​ക്കിം​ഗ് യാ​ർ​ഡ് നി​റ​ഞ്ഞു.
നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത വാ​ഹ​ന​ങ്ങ​ൾ​ക്കൊ​ണ്ട് പോ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പ​മു​ള്ള ക​ല്യാ​ണ മ​ണ്ഡ​പ​ത്തി​ന്‍റെ പാ​ർ​ക്കിം​ഗ് യാ​ർ​ഡ് നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്.
ലോ​ക്ക് ഡൗ​ൺ ക​ഴി​ഞ്ഞാ​ൽ മാ​ത്ര​മേ ഇ​ത് ഉ​ട​മ​ക​ൾ​ക്ക് തി​രി​കെ ല​ഭി​ക്കൂ. 250 ൽ അ​ധി​കം വാ​ഹ​ന​ങ്ങ​ളാ​ണ് ഇ​തു​വ​രെ നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത​ത്.ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളാ​ണ് അ​ധി​ക​വും . കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ലോ​ക്ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ചി​ട്ടും ആ​വി​ശ്യ​മി​ല്ലാ​തെ വാ​ഹ​ന​ങ്ങ​ളു​മാ​യി നി​ര​ത്തി​ൽ ഇ​റ​ങ്ങി​യ​വ​ർ​ക്ക് എ​തി​രെ​യാ​ണ് പോ​ലീ​സ് ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​ത് .
പോ​ലീ​സ് നെ​ടു​മ​ങ്ങാ​ട് സ​ബ്ഡി​വി​ഷ​ൻ പ​രി​ധി​യി​ൽ ലോ​ക്ക്ഡൗ​ൺ വി​ല​ക്ക് ലം​ഘി​ച്ച സം​ഭ​വ​ത്തി​ൽ 1250 ഓ​ളം കേ​സു​ക​ൾ​പോ​ലീ​സ് എ​ടു​ത്തു.