അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ൾ​ക്കാ​യി പ്ര​ത്യാ​ശ​യു​ടെ കൗ​ണ്‍​സലിം​ഗ് ഇ​ന്നു മു​ത​ൽ
Sunday, May 24, 2020 2:25 AM IST
തി​രു​വ​ന​ന്ത​പു​രം : കോ​വി​ഡി​ന്‍റെ ഭീ​തി​യി​ൽ മാ​ന​സി​ക സം​ഘ​ർ​ഷം അ​നു​ഭ​വി​ക്കു​ന്ന ലോ​ക​മെ​ന്പാ​ടു​മു​ള്ള മ​ല​യാ​ളി​ക​ൾ​ക്കാ​യി "പ്ര​ത്യാ​ശ ഇ​ന്ത്യ​യു​ടെ' മെ​ന്‍റ​ൽ ഹെ​ൽ​ത്ത് കൗ​ണ്‍​സലിം​ഗ് പ്ര​വ​ർ​ത്ത​നം ഇ​ന്നു മു​ത​ൽ അ​മേ​രി​ക്ക​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കും വ്യാ​പി​പ്പി​ക്കു​ന്നു. ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി ഒ​ന്പ​തി​ന് തി​രു​വ​ന​ന്ത​പു​ര​ത്ത് മ​ല​ങ്ക​ര​ക​ത്തോ​ലി​ക്കാ​സ​ഭ മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ​ബാ​വ തു​ട​ക്കം കു​റി​ക്കും.
ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ൻ അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ, ജ​നീ​വ ആ​സ്ഥാ​ന​മാ​യു​ള്ള വേ​ൾ​ഡ് സൈ​ക്യാ​ട്രി​ക് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഡോ. ​റോ​യ് ക​ള്ളി​വ​യ​ലി​ൽ, ആ​ന്‍റോ​ആ​ന്‍റ​ണി എം​പി തു​ട​ങ്ങി​യ​വ​ർ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നും ഈ ​ച​ട​ങ്ങി​ൽ പ​ങ്കാ​ളി​ക​ളാ​കും.​അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി ഹെ​ൽ​പ് ലൈ​ൻ ചെ​യ​ർ​മാ​ൻ അ​നി​യ​ൻ ജോ​ർ​ജ്, സൈ​ക്കോ തെ​റാ​പ്പി​സ്റ്റാ​യ ഡോ. ​ജോ​ർ​ജ് കാ​ക്ക​നാ​ട് എ​ന്നി​വ​രാ​ണ് ഇ​തി​നു നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്, അ​മേ​രി​ക്ക​യി​ലെ മു​പ്പ​തി​ലേ​റെ സം​സ്ഥാ​ന​ങ്ങ​ളി​ലെ വി​വി​ധ മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​ടെ നൂ​റി​ൽ​പ​രം പ്ര​തി​നി​ധി​ക​ൾ ഈ ​ച​ട​ങ്ങി​ൽ പ​ങ്കാ​ളി​ക​ളാ​കും. ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ ഇ​ന്ത്യ​യ​ട​ക്കം വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ അ​നേ​കം മ​ല​യാ​ളി​ക​ൾ ഈ ​സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി എ​ന്ന് പ്ര​ത്യാ​ശ​യു​ടെ കോ​-ഓ​ർ​ഡി​നേ​റ്റ​ർ ജോ​ർ​ജ് സെ​ബാ​സ്റ്റ്യ​ൻ പ​റ​ഞ്ഞു. ഈ ​സേ​വ​നം സൗ​ജ​ന്യ​മാ​ണ്.