കാ​ലി​ത്തീ​റ്റ വി​ത​ര​ണം ചെ​യ്തു
Sunday, May 24, 2020 2:33 AM IST
ആ​റ്റി​ങ്ങ​ൽ: ആ​റ്റി​ങ്ങ​ൽ ന​ഗ​ര​സ​ഭ​യു​ടെ​യും മൃ​ഗാ​ശു​പ​ത്രി​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ സൗ​ജ​ന്യ​മാ​യി കാ​ലി​ത്തീ​റ്റ വി​ത​ര​ണം ചെ​യ്തു. ലോ​ക്ക്ഡൗ​ണി​നെ തു​ട​ർ​ന്ന് ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ന്ന വീ​ട്ടു​കാ​രു​ടെ ക​ന്നു​കാ​ലി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ തീ​റ്റ ല​ഭ്യ​മ​ല്ലാ​ത്ത സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്താ​ണ് കാ​ലി​ത്തീ​റ്റ വി​ത​ര​ണം ചെ​യ്ത​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എം. ​പ്ര​ദീ​പ് വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. അ​ർ​ഹ​രാ​യ ക​ർ​ഷ​ക​രു​ടെ വീ​ട്ടി​ലേ​ക്ക് ന​ഗ​ര​സ​ഭ നേ​രി​ട്ടാ​ണ് തീ​റ്റ ചാ​ക്കു​ക​ൾ എ​ത്തി​ച്ച് കൊ​ടു​ത്ത​ത്. പ​ശു​ക്ക​ൾ​ക്ക് ര​ണ്ട് ചാ​ക്ക് വീ​ത​വും ആ​ടു​ക​ൾ​ക്ക് ഒ​രു ചാ​ക്ക് വീ​ത​വു​മാ​ണ് തീ​റ്റ ന​ൽ​കി​യ​ത്.