സ്കൂ​ൾ കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ന് സാ​ങ്കേ​തി​കാ​നു​മ​തി
Sunday, May 24, 2020 2:35 AM IST
കാ​ട്ടാ​ക്ക​ട: കു​ള​ത്തു​മ്മ​ൽ ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പു​തി​യ ബ​ഹു​നി​ല മ​ന്ദി​ര നി​ർ​മാ​ണ​ത്തി​ന് സാ​ങ്കേ​തി​കാ​നു​മ​തി. ന​ബാ​ർ​ഡ് ആ​ർ​ഐ​ഡി​എ​ഫ് സ്കീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി 6.6 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​ത്. നാ​ല് നി​ല​യു​ള്ള ആ​ർ​സി​സി ഫ്രെ​യിം​ഡ് സ്ട്ര​ക്ച്ച​ർ ആ​യി​ട്ടാ​ണ് കെ​ട്ടി​ടം രൂ​പ​ക​ൽ​പ്പ​ന ചെ​യ്യു​ന്ന​ത്.
കെ​ട്ടി​ട​ത്തി​ൽ 11 ക്ലാ​സ്‌ റൂം, അഞ്ച് ​ലാ​ബ് റൂം, ​പ്രി​ൻ​സി​പ്പ​ൽ റൂം, ​ഓ​ഫീ​സ് റൂം, ​സ്റ്റാ​ഫ് റൂം, ​എ​ല്ലാ നി​ല​യി​ലും ആ​ൺ​കു​ട്ടി​ക​ൾ​ക്കും പെ​ൺ​കു​ട്ടി​ക​ൾ​ക്കും അം​ഗ​പ​രി​മി​ത​ർ​ക്കും പ്ര​ത്യേ​ക ശൗ​ചാ​ല​യ​ങ്ങ​ൾ എ​ന്നി​വ ഉ​ണ്ടാ​കും. പൊ​തു​മ​രാ​മ​ത്തു ത​യാ​റാ​ക്കി​യ ആ​ർ​കി​ടെ​ക്ച​ർ ഡ്രോ​യിം​ഗും സ്ട്ര​ക്ച്ച​റ​ൽ ഡി​സൈ​നും പ്ര​കാ​രം ഇ​ല​ക്ട്രി​ക്ക​ൽ പ്ര​വ​ർ​ത്തി ഉ​ൾ​പ്പ​ടെ 6.6 കോ​ടി രൂ​പ​യു​ടെ എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കി ക​ഴി​ഞ്ഞു. ഇ​തി​ന് പു​റ​മേ സ്കൂ​ളി​ന്‍റെ അ​ടി​സ്ഥാ​ന സൗ​ക​ര്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന് കി​ഫ്ബി വ​ഴി ഒ​രു​കോ​ടി രൂ​പ​യു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള അ​നു​മ​തി​യും ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ലെ ലാ​ബ് സൗ​ക​ര്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഒ​രു കോ​ടി രൂ​പ​യു​ടെ പ്ര​വ​ർ​ത്തി​ക​ൾ​ക്കു​ള്ള അ​നു​മ​തി​യും ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്.
ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി എ​ത്ര​യും​വേ​ഗം നി​ർ​മാ​ണ പ്ര​വ​ർ​ത്തി​ക​ൾ ആ​രം​ഭി​ക്കു​മെന്ന് ഐ.​ബി.​സ​തീ​ഷ് എം​എ​ൽ​എ അ​റി​യി​ച്ചു.