സ്കൂ​ളി​ന് മു​ന്നി​ലെ റോ​ഡ് ടാ​റിം​ഗ് വി​ദ്യാ​ഥി​ക​ളെ വ​ല​ച്ചു
Tuesday, May 26, 2020 11:09 PM IST
പാ​ലോ​ട്: പ​രീ​ക്ഷാ ദി​വ​സം സ്കൂ​ളി​ന് മു​ന്നി​ലെ റോ​ഡ് ടാ​റിം​ഗ് വി​ദ്യാ​ഥി​ക​ളെ ദു​രി​ത​ത്തി​ലാ​ക്കി. ന​ന്ദി​യോ​ട് എ​സ്കെ​വി ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് മു​ന്നി​ലാ​ണ് ഇ​ന്ന​ലെ റോ​ഡ് ടാ​റിം​ഗ് ന​ട​ന്ന​ത്. റോ​ഡ് പ​ണി​മൂ​ലം സ്കൂ​ളി​ന് മു​ന്നി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്കു​ണ്ടാ​യി.​ഇ​തു മൂ​ലം റോ​ഡ് മു​റി​ച്ചു ക​ട​ക്കാ​ൻ വി​ദ്യാ​ർ​ഥി​ക​ൾ ഏ​റെ പ​ണി​പ്പെ​ട്ടു. ​തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് റോ​ഡ് മു​റി​ച്ചു ക​ട​ക്കാ​ൻ സ​ഹാ​യ​വു​മാ​യി പോ​ലീ​സ് എ​ത്തി.