ഭാ​ര​തീ​യ ചി​കി​ത്സാ വ​കു​പ്പി​ല്‍ ത​സ്തി​ക​ക​ള്‍ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്നു; രോ​ഗ​പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ താ​ളം​തെ​റ്റു​മോ എ​ന്ന് ആ​ശ​ങ്ക
Wednesday, June 3, 2020 11:03 PM IST
സ്വ​ന്തം ലേ​ഖ​ക​ന്‍
നെ​യ്യാ​റ്റി​ന്‍​ക​ര: രോ​ഗ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന വി​ധ​ത്തി​ല്‍ ഭാ​ര​തീ​യ ചി​കി​ത്സാ വ​കു​പ്പി​ൽ ത​സ്തി​ക​ക​ള്‍ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്നു. മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​റു​ടെ അ​ഭി​മു​ഖ പ​രീ​ക്ഷ ക​ഴി​ഞ്ഞ് മാ​സ​ങ്ങ​ളാ​യി​ട്ടും നി​യ​മ​ന ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് ആ​ക്ഷേ​പം. നി​ല​വി​ല്‍ പ​ല ഡോ​ക്ട​ർ​മാ​ർ​ക്കും ഒ​ന്നി​ല​ധി​കം ഡി​സ്പെ​ൻ​സ​റി​ക​ളി​ലെ അ​ധി​ക ചു​മ​ത​ല​യു​ണ്ട്. കി​ട​ത്തി ചി​കി​ത്സ സൗ​ക​ര്യം ഉ​ള്ള (10 കി​ട​ക്ക) അ​ന്‍​പ​ത്തി​ര​ണ്ടോ​ളം ആ​ശു​പ​ത്രി​ക​ളി​ൽ ഒ​പി, ഐ​പി ചി​കി​ത്സ നി​ർ​ണ​യ​ത്തി​നും സ്ഥാ​പ​ന​ത്തി​ന്‍റെ ഭ​ര​ണ ചു​മ​ത​ല​യും പ​ദ്ധ​തി നി​ർ​വ​ഹ​ണ​ത്തി​നും കേ​വ​ലം ഒ​രു ഡോ​ക്ട​റാ​ണു​ള്ള​ത്. പ്രാ​ദേ​ശി​ക​മാ​യ പൊ​തു​ജ​ന ആ​രോ​ഗ്യ പ​ദ്ധ​തി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ക എ​ന്ന​തും ഈ ​ഡോ​ക്ട​റു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ്.
കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നാ​യി ഭാ​ര​തീ​യ ചി​കി​ത്സാ വ​കു​പ്പ് വി​വി​ധ പ​ദ്ധ​തി​ക​ള്‍ ആ​വി​ഷ്ക​രി​ച്ചി​ട്ടു​ണ്ട്. 60 വ​യ​സി​നു താ​ഴെ പ്രാ​യ​മു​ള്ള​വ​ര്‍​ക്ക് കോ​വി​ഡ് പ്ര​തി​രോ​ധ മ​രു​ന്ന് ന​ൽ​കാ​നു​ള്ള സ്വാ​സ്ഥ്യ​വും 60 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ർ​ക്ക് പ്ര​തി​രോ​ധ മ​രു​ന്ന് ന​ൽ​കാ​നു​ള്ള സു​ഖാ​യു​ഷ്യ​വും ആ​യു​ര്‍​ര​ക്ഷാ ക്ലി​നി​ക്ക് പ​ദ്ധ​തി​യി​ലു​ള്ള​താ​ണ്. ഇ​തി​നു പു​റ​മേ ഹോം ​ക്വാ​റ​ന്‍റൈ​നി​ലും ഇ​ന്‍​സ്റ്റി​റ്റ്യൂ​ഷ​ണ​ൽ ക്വാ​റ​ന്‍റൈ​നി​ലു​മു​ള്ള​വ​ര്‍​ക്ക് സ​ർ​ക്കാ​ര്‍ ഉ​ത്ത​ര​വ് പ്ര​കാ​രം മ​രു​ന്ന് വി​ത​ര​ണം ചെ​യ്യു​ന്ന അ​മൃ​തം പ​ദ്ധ​തി , അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്കു​ള്ള പ്ര​തി​രോ​ധ ചി​കി​ത്സ പ​ദ്ധ​തി​ക​ൾ, മൊ​ബൈ​ൽ ആ​യു​ർ​വേ​ദ ക്ലി​നി​ക്ക് എ​ന്നി​വ​യും ഇ​പ്പോ​ള്‍ ഡോ​ക്ട​ര്‍​മാ​ര്‍​ക്ക് ന​ല്‍​കി​യി​ട്ടു​ള്ള അ​ധി​ക​ചു​മ​ത​ല​ക​ളാ​ണ്.
റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ, വി​മാ​ന​ത്താ​വ​ളം, ചെ​ക്ക്പോ​സ്റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള സേ​വ​ന​ങ്ങ​ളും കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ലും ചി​കി​ത്സ രം​ഗ​ത്തും പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​മാ​ര്‍ നി​ര്‍​വ​ഹി​ക്കു​ന്നു.
ക​ഴി​ഞ്ഞ ദി​വ​സം ചി​ല ത​സ്തി​ക​ക​ളി​ലെ വി​ര​മി​ക്ക​ല്‍ കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ല്‍ നൂ​റോ​ളം ഒ​ഴി​വു​ക​ള്‍ ഭാ​ര​തീ​യ ചി​കി​ത്സാ വ​കു​പ്പി​ലു​ണ്ടെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ഇ​ത്ത​ര​ത്തി​ല്‍ ത​സ്തി​ക​ക​ൾ ഒ​ഴി​ഞ്ഞ് കി​ട​ക്കു​ന്ന​തി​നാ​ല്‍ പ​ദ്ധ​തി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പ​ല​തും ഉ​ദ്ദേ​ശി​ച്ച ഫ​ല​പ്രാ​പ്തി​യി​ലെ​ത്തു​മോ എ​ന്ന ആ​കു​ല​ത​യു​മു​ണ്ട്.
ഭാ​ര​തീ​യ ചി​കി​ത്സ വ​കു​പ്പി​ൽ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ആ​യു​ർ​വേ​ദ ത​സ്തി​ക​യു​ടെ എ​ഴു​ത്ത് പ​രീ​ക്ഷ 2018 ജൂ​ണി​ല്‍ ക​ഴി​ഞ്ഞു. 2019 ഓ​ഗ​സ്റ്റ് മാ​സ​ത്തി​ൽ ഷോ​ർ​ട്ട് ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. അ​ഭി​മു​ഖ പ​രീ​ക്ഷ ഈ ​വ​ര്‍​ഷം ഫെ​ബ്രു​വ​രി​യി​ല്‍ പൂ​ര്‍​ത്തി​യാ​ക്കി. തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ ന​ട​ന്നി​ട്ടി​ല്ലെ​ന്ന​ത് ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളി​ല്‍ വേ​വ​ലാ​തി​യു​ണ​ര്‍​ത്തു​ന്നു. നി​ല​വി​ലു​ള്ള കോ​വി​ഡ് പ്ര​തി​രോ​ധ സ്ഥി​തി​ഗ​തി​ക​ള്‍ ക​ണ​ക്കി​ലെ​ടു​ത്ത് കൂ​ടു​ത​ല്‍ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ആ​യു​ർ​വേ​ദ ചി​കി​ത്സ സൗ​ക​ര്യ​ങ്ങ​ൾ ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​ന് പു​തി​യ നി​യ​മ​നം സ​ഹാ​യി​ക്കു​മെ​ന്ന് ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളും ചൂ​ണ്ടി​ക്കാ​ട്ടി.
ആ​യു​ര്‍​വേ​ദ ഡി​സ്പ​ന്‍​സ​റി​ക​ള്‍ ഇ​ല്ലാ​ത്ത ഇ​ട​ങ്ങ​ളി​ല്‍ അ​വ യാ​ഥാ​ര്‍​ഥ്യ​മാ​ക്കാ​നും കി​ട​ത്തി ചി​കി​ത്സ സൗ​ക​ര്യം ഉ​ള്ള സ​ർ​ക്കാ​ർ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​ക​ളി​ൽ അ​തി​ന്‍റെ ഗു​ണം പ​ര​മാ​വ​ധി ജ​ന​ങ്ങ​ൾ​ക്കു പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നും സാ​ധി​ക്കും. കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ലും ചി​കി​ത്സ രം​ഗ​ത്തും പു​ത്ത​ൻ ഉ​ണ​ർ​വ് ആ​യി മാ​റി​യ ഭാ​ര​തീ​യ ചി​കി​ത്സാ വ​കു​പ്പ് ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി​ക​ൾ വി​ജ​യ​ക​ര​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നും ന​ട​പ്പി​ലാ​ക്കു​ന്ന​തി​ലും ഉ​ള്ള വി​ഷ​മ​ത​ക​ൾ ഒ​രു പ​രി​ധി​വ​രെ ഒ​ഴി​വാ​ക്കാ​നും ക​ഴി​ഞ്ഞേ​നെ​യെ​ന്നും ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ പ​റ​യു​ന്നു.