അ​ശോ​ക​നും കു​ടും​ബ​വും ഇ​നി കു​ടും​ബ​ശ്രീ​യു​ടെ സ്നേഹവീട്ടിൽ‍ അ​ന്തി​യു​റ​ങ്ങും
Wednesday, June 3, 2020 11:06 PM IST
വെ​ഞ്ഞാ​റ​മൂ​ട്: ന​ഗ​രൂ​ർ പ​ഞ്ചാ​യ​ത്തി​ൽ വെ​ള്ള​ല്ലൂ​രി​ൽ റേ​ഷ​ൻ​കാ​ർ​ഡ് അ​ട​ക്കം യാ​തൊ​രു രേ​ഖ​യു​മി​ല്ലാ​തെ ടാ​ർ​പ്പോ​ളി​ൻ ഷെ​ഡി​ൽ അ​ന്തി​യു​റ​ങ്ങി​യ അ​ശോ​ക​നും കു​ടും​ബ​ത്തി​നും കു​ടും​ബ​ശ്രീ​യു​ടെ കൂ​ട്ടാ​യ്മ​യി​ൽ സ്നേ​ഹ​വീ​ടൊ​രു​ങ്ങി. വെ​ള്ള​ല്ലൂ​ർ കൊ​ക്കോ​ട്ടു​വീ​ട്ടി​ൽ അ​ശോ​ക​ൻ -ഉ​ഷ ദന്പതികളും ഇ​വ​രു​ടെ വി​ദ്യാ​ർ​ഥി​ക​ളാ​യ ര​ണ്ടു മ​ക്ക​ളു​മാ​ണ് വ​ർ​ഷ​ങ്ങ​ളാ​യി ദു​രി​ത​ജീ​വി​തം ന​യി​ച്ചു​വ​ന്ന​ത്.
യാ​തൊ​രു തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ളു​മി​ല്ലാ​തെ ക​ഴി​ഞ്ഞി​രു​ന്ന ഇ​വ​ർ​ക്ക് വീ​ടൊ​രു​ക്കി​യ​ത് കു​ടും​ബ​ശ്രീ​യു​ടെ സ്നേ​ഹ​നി​ധി പ​ദ്ധ​തി​യി​ലൂ​ടെ​യാ​ണ്. കു​ടും​ബ​ശ്രീ വി​ഹി​ത​മാ​യി 2,25000 രൂ​പ​യും ന​ഗ​രൂ​ർ പ​ഞ്ചാ​യ​ത്തി​ലെ 3, 4, 14, 16 വാ​ർ​ഡു​ക​ളി​ലെ കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളാ​യ തൊ​ഴി​ലു​റ​പ്പ് പ്ര​വ​ർ​ത്ത​ക​ർ സ​മാ​ഹ​രി​ച്ച ഒ​രു​ല​ക്ഷം രൂ​പ​യും നാ​ട്ടു​കാ​രു​ടെ വി​ഹി​ത​വും ചേ​ർ​ത്ത് 4,25000 രൂ​പ​യ്ക്കാ​ണ് 500 ച​തു​ര​ശ്ര​അ​ടി​യി​ൽ എ​ല്ലാ​വി​ധ സൗ​ക​ര്യ​ങ്ങ​ളോ​ടും കൂ​ടി​യ വീ​ടൊ​രു​ക്കി​യ​ത്.
നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം ബി. ​സ​ത്യ​ൻ എം​എ​ൽ​എ നി​ർ​മി​ച്ചു.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​ര​ഘു, ജി​ല്ലാ​പ​ഞ്ചാ​യ​ത്തം​ഗം ഡി. ​സ്മി​ത, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജി. ​ഷീ​ബ, പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ന്മാ​രാ​യ നെ​ടു​മ്പ​റ​മ്പ് പി .​സു​ഗ​ത​ൻ, വെ​ള്ള​ല്ലൂ​ർ കെ. ​അ​നി​ൽ കു​മാ​ർ, പ​ഞ്ചാ​യ​ത്തം​ഗം എ​ൻ. ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ, സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ശ്രീ​ല​ത, വൈ​സ്ചെ​യ​ർ​പേ​ഴ്സ​ൺ സി​ന്ധു, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ബി​ജു​കു​മാ​ർ, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി കൃ​ഷ്ണ​കു​മാ​ർ, സി​പി​എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ എം. ​ഷി​ബു, എ​സ്. സ​ജ്ജ​ന​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു