സ​ഹ​പാ​ഠി​ക്ക് ടി​വി ന​ല്‍​കി കു​ട്ടി​പ്പോ​ലീ​സ്
Thursday, June 4, 2020 11:22 PM IST
വെ​ള്ള​റ​ട: ഫ​സ്റ്റ് ബെ​ല്‍ ഓ​ണ്‍ ലൈ​ന്‍​പ​ഠ​ന​ത്തി​ന് സാ​ഹ​ച​ര്യ​മി​ല്ലാ​ത്ത സ​ഹ​പാ​ഠി​ക്ക് ആ​നാ​വൂ​രി​ലെ കു​ട്ടി​പ്പോ​ലീ​സ് ടെ​ലി​വി​ഷ​ന്‍ വീ​ട്ടി​ലെ​ത്തി​ച്ചു. ത​ള​ര​രു​ത് താ​ങ്ങാ​യി ഞ​ങ്ങ​ളു​ണ്ട് എ​ന്ന​പേ​രി​ല്‍ ആ​നാ​വൂ​ര്‍ ഗ​വ. ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ എ​സ്പി​സി യു​ണി​റ്റ് അ​വ​ത​രി​പ്പി​ച്ച പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് ടി​വി ന​ല്‍​കാ​ന്‍ ക​ഴി​ഞ്ഞ​ത്.​സോ​ഷ്യ​ല്‍ മീ​ഡി​യാ​യി​ലൂ​ടെ എ​സ്പി​സി യൂ​ണി​റ്റ് സു​മ​നു​സു​ക​ളാ​യ വ്യ​ക്തി​ക​ളി​ല്‍ നി​ന്ന് ഉ​പ​യോ​ഗി​ക്കാ​ത്ത ടി​വി,മൊ​ബൈ​ല്‍ ഫോ​ണ്‍, കം​പ്യൂ​ട്ട​റു​ക​ള്‍ ഇ​വ ന​ല്‍​കാ​നാ​വ​ശ്യ​പ്പെ​ട്ടു ന​ട​ത്തി​യ അ​ഭ്യ​ര്‍​ഥ​ന​യു​ടെ ഭാ​ഗ​മാ​യി നി​ര​വ​ധി​പേ​ര്‍ സ​ഹാ​യം​ന​ല്‍​കാ​ന്‍ ത​യാ​റാ​യി മു​ന്നോ​ട്ടു വ​ന്നി​ട്ടു​ണ്ട്. ഇ​ത്ത​ര​ത്തി​ല്‍ ആ​ദ്യ​മാ​യി ല​ഭി​ച്ച ടി​വിയാണ് ക​ഴി​ഞ്ഞ ദി​വ​സം സഹപാഠിക്ക് നൽകിയത് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ച്ച്.​എ​സ്. അ​രു​ണ്‍, വി​ദ്യാ​ഭ്യാ​സ സ​റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​ന്‍ മ​ണ​വാ​രി ബി​നു​കു​മാ​ര്‍, ബ്ലോ​ക്കു പ​ഞ്ചാ​യ​ത്ത് അം​ഗം പാ​ലി​യോ​ട് ശ്രീ​ക​ണ്ഠ​ന്‍, എ​സ്പി​സി കോ​ഡി​നേ​റ്റ​ര്‍ സൗ​ദീ​ഷ് ത​മ്പി, യേ​ശു​ദാ​സ് എ​ന്നി​വ​ര്‍ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.